സംശയം. മറുപടി

 *🌹വാട്സ് അപ് കൂട്ടായ്മയിലും മറ്റും സ്വലാത്ത് മജ്ലിസുകള്‍ എന്ന പേരില്‍ ഓരോ വ്യക്തികള്‍ ഇത്ര സ്വലാത്ത് ചൊല്ലി എന്ന് പരസ്യപ്പെടുത്തി ദുആ മജ്ലിസും മറ്റും നടത്തുന്നതായി കാണാന്‍ സാധിച്ചു. ചൊല്ലിയ സ്വലാത്തുകളും മറ്റു സല്കകര്‍മ്മങ്ങളും പരസ്യപ്പെടുത്താന്‍ പാടുണ്ടോ.❓❓❓*



✅മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി അമലുകള്‍ ചെയ്യുന്നത് നിഷിദ്ധമാണ്. *അതിനു രിയാഅ് എന്നാണ് പറയുക.* അത് ചെറിയ ശിര്‍ക് ആണെന്നാണ് നബി (സ്വ) പറഞ്ഞത്. എന്റെ ഉമ്മതിന്റെ മേല്‍ ഞാന്‍ കൂടുതല്‍ പേടിക്കുന്നത് രിയാഅ് ആണെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. 


✒️ഇങ്ങനെ അറിഞ്ഞോ അറിയാതെയോ രിയാഅ് വരാതിരിക്കാനാണ് അമലുകള്‍ രഹസ്യമായി ചെയ്യണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടത്.


എന്നാല്‍ അള്ളാഹുവിന്റെ നിഅ്മതുകള്‍ എടുത്ത് പറയുകയെന്നത് മറ്റൊരു നന്മയാണ്.


 *وأما بنعمة ربك فحدث✅* 


✒️താങ്ങളുടെ റബ്ബ് ചെയ്തു തന്ന അനുഗ്രഹത്തെ കുറിച്ച് താങ്കള്‍ വര്‍ത്തമാനം പറയുക എന്ന് അള്ളാഹു ഉണര്‍ത്തിയിട്ടുണ്ട്.  


*إذا عملت خَيْرًا فَحَدِّثْ إِخْوَانَكَ لِيَقْتَدُوا بِكَ،✅*


 ✒️നീ ഒരു നന്മ പ്രവര്‍ത്തിച്ചാല്‍ അത് നിന്റെ സഹോദരന്‍മാരോട് പറയുക. അവരും നിന്നെ പിന്തുടര്‍ന്ന് കൊള്ളട്ടെ എന്ന് ഹുസൈന്‍ (റ) പറയുന്നതായി കാണാം. ചില പണ്ഡിതര്‍ നേരം പുലര്‍ന്നാല്‍ അല്‍ ഹംദുലില്ലാഹ് ഇന്നലെ രാത്രി എനിക്ക് ഇത്ര റക്അത് നിസ്കരിക്കാന്‍ കഴിഞ്ഞുവെന്നു പറയാറുണ്ടായിരുന്നു.  


*صَدَقَةُ السِّرِّ أَفْضَلُ أَمْ صَدَقَةُ الْعَلَانِيَةِ✅ *

രഹസ്യമായ സ്വദഖയാണോ പരസ്യമായതാണോ നല്ലതെന്ന് നബി (സ്വ) യോട് സ്വഹാബത് ചോദിച്ചപ്പോള്‍👇🏻


 *✅إِنْ تُبْدُوا الصَّدَقَاتِ فَنِعِمَّا هِيَ وَإِنْ تُخْفُوهَا وَتُؤْتُوهَا الْفُقَرَاءَ فَهُوَ خَيْرٌ لَكُمْ وَيُكَفِّرُ عَنْكُمْ مِنْ سَيِّئَاتِكُمْ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (271البقرة)*


 *👆🏻ഇങ്ങനെ അള്ളാഹു ആയതിറക്കി. *


*(നിങ്ങള്‍ ദാനങ്ങള്‍ വെളിപ്പെടുത്തുന്ന പക്ഷം അത് നല്ലത് തന്നെ. *

*ഇനി അത് മറച്ച് വെക്കുകയും ദരിദ്രന്മാര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അത് നിങ്ങള്‍ക്കേറ്റവും ഉത്തമമാകുന്നു. അവന്‍ നിങ്ങളുടെ പാപങ്ങള്‍ മാപ്പ് ചെയ്യുന്നതാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് അള്ളാഹു സൂക്ഷമമായി അറിയുന്നവനാകുന്നു.) *


✅ഖുര്‍ആന്‍ ഉറക്കെ ഓതുന്നവരെയും പതുക്കെ ഓതുന്നവരെയും പുകഴ്‍ത്തി ഹദീസുകള്‍ കാണാം.


✒️ചുരുക്കത്തില്‍ അമല്‍ ചെയ്യുന്നവന്റെ നിലയനുസരിച്ച് പരസ്യമാക്കുന്നതിന്റെയും രഹസ്യമാക്കുന്നതിന്റെയും വിധി വിത്യാസപ്പെടും. പരസ്യമാക്കിയാല്‍ രിയാണ് വരുമെന്ന് തോന്നിയാല്‍ രഹസ്യമായി ചെയ്യുന്നതാണുത്തമം. രിയാഅ് വരില്ലയെങ്കില്‍ മറ്റുള്ളവര്‍ തന്നെ പിന്തുടരുമെന്ന് കണ്ടാല്‍ പരസ്യമാക്കുന്നതാണുത്തമം. ഇങ്ങനെ തുടരുമെന്ന് തോന്നുന്നില്ലെങ്കില്‍ രഹസ്യമായി ചെയ്യുന്നത് തന്നെയാണ് നല്ലത്. 


അപ്പോള്‍ വാട്ടസപ്പിലൂടെയോ മറ്റോ ഞാന്‍ ഇത്ര സ്വലാത് ചൊല്ലിയെന്ന് പരസ്യമാക്കുന്നതിലൂടെ രിയാഅ് വരാന്‍ സാധ്യതയുണ്ടെങ്കില്‍ അതില്‍ നിന്ന് വിട്ടു നില്‍കണം. മറിച്ച് മറ്റുള്ളവര്‍ തന്നെ പിന്തുടരാന്‍ വേണ്ടി ചെയ്യുന്നുവെങ്കില്‍ പരസ്യമാക്കാവുന്നതാണ്.

☆☆☆☆☆☆☆☆☆☆☆☆☆ ☆☆☆

*🌹-سبحان الله وبحمده سبحان الله العظيم وبحمده استغفر الله-*🌹

*ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...*

*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه🌹*

*☆☆☆☆☆☆☆☆☆☆☆☆☆☆*

Comments

Popular Posts