പിറകെ റസൂലുള്ളാ |PIRAKE RASOOLULLA MAPPILAPPATTU LYRICS
പിറകെ റസൂലുള്ളാ |PIRAKE RASOOLULLA MAPPILAPPATTU LYRICS
പിറകെ റസൂലുള്ളാ
അമ്മത്ത് അവരെ ബിൻത്ത്
പേരാകും ഹംലത്ത്...(2)
അപ്പോദിൽ നബി മുൻബന്ദ്
സിറിയാളെ പാർത്തുരയ് കൂലിനെ തേടിക്കോ നീ
ചെപ്പിനാൾ ത്വാഹാവെ ആരെ തൊട്ട് ഖ്വൂൽ നീ
പർദാനവന്റെ ഹബീബ് നബിയാർ ഉറ്റ് ഫള്ലുറ്റോർ
നിൻ മാമൻ ഹംസത്തവരെ തൊട്ട്
ഇറസൂലാർ യേകൽ തരിത്ത്
അവൾ ചൊന്നാൾ
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
(പിറകെ)
യെന്നാം....
യെന്നാം യെന്നദിൽ പിന്നെ
ഗഫറല്ലാഹു ഹനീഅൻ യെണ്ടും
ലഹുശ്ശഹാദത് യെണ്ടുരയ്
ദുആഅൻ പിന്നും നബീ ചൊന്നാർ
ഫത്വ്-ലൂബീ കൂലീ യെണ്ടും
പെരിയോവൻ തുദെ അദാരെ തൊട്ട്
ആകുന്ന് യെണ്ടും ഉന്നീ അഖൂകി
അൻ അബ്ദില്ലാഹിബ്നി
ജഹ്ശിൻ ഓദി അപ്പോദും
മുൻ ചൊന്നെ ദുആയും നാശി
കന്നി നീ തേടിക്കോ കൂലീ
യെന്ദേകീ സുമ്മ ഖ്വാലത് അദാരെ
തൊട്ടാമെ ശഫീഉൽ ഉമ്മ...(2)
(പിറകെ)
അദ്നിന്റെ മാരർ....
അദ്നിന്റെ മാരർ മിസ്വ്അബുബ്നി ഉമയ്റാ
അവരെ തൊട്ട് യെണ്ടവർ കേട്ടകം ഞെട്ടി ഹയ്റാ
വദനം ചുകന്ദ് അട്ടാദിത്ത് ഉരയ് വാ ഹുസ്നാഹ്
വാ വയ്ലാഹ് യെണ്ടും കേട്ടുറ്റാർ അവരിൽ
നൈനാർ തുദി ചെയ്ദ്...(2)
അഖ്-വയും മാമനാർ നാമം കേട്ട്
സുബൂത്താലേ നിണ്ടും സൗജാൽ യെണ്ടട്ടാദിപ്പിട്ട്
മദിയിൽ തെളിന്ദോരെ
ചിന്നപ്രായപ്പെട്ടേ മക്കൾ
യതീമായെന്നോർത്ത് ഞാൻ പൊന്ദംബിട്ടേ...(2)
(പിറകെ)
ബിട്ടെന്ന് കേട്ടാർ....
ബിട്ടെന്ന് കേട്ടാർ അവർക്ക് ഫകരം ഒണ്ടയ്
ബേകം ഇത്തായ് മക്കൾക്ക് യെത്തി
ഖൈറാക്കാൻ ബേണ്ടി തട്ട് യെട്ടിൽ ബാളും...(2)
നബീ ദുആ തേടി പിന്നാ
ത്വാഹാ ഫർസയ് നടത്തിച്ച്
യെശുന്നളളുന്നാർ
തിട്ടം സഅ്ദുബ്നു മആദ്
യെണ്ടോർ ഉമ്മ തങ്കൾ തിരുമുമ്പ്
കൊള്ളത്താൻ ചാടി ബന്ദെത്തി അപ്പൾ
മട്ടിൽ സഅ്ദുറ്റാർ യെൻ തായാകും ഹാദാ
യെണ്ട് മാഹീ ഉടൻ മർഹബൻ
ബിഹാ യെണ്ടും ബിണ്ട്... (2)
(പിറകെ)
Thanks a lot
ReplyDeleteجزاك الله خير
Delete