DESHANGAL THEDI ....

 ദേശങ്ങള്‍ തേടി അലഞ്ഞവരുണ്ട്‌




രചന:TWAHA THANGAL POOKOTTUR

 ദേശങ്ങള്‍ തേടി അലഞ്ഞവരുണ്ട്‌

പുണ്യ സ്വാഹാബ

നേരിന് തെളിദീപം തെളിയിച്ചവരില്‍

ചൊരിയുന്നു സലാമ 

സൂര്യനുദിക്കാ ദിക്കുകള്‍ തേടിയവർ

ഹബീബിന് സത്യ മതത്തിന്‍ 

വാഹാകരാം പോലിവ്(2) 



ഈന്തപ്പാന യോല ചോടെ ഹബീബരെ

ഒരത്തവര്‍ ഇരുന്നു 

ജീവിതം ആ നബിയോരിലും  നല്‍കി

കരം പിടിച്ചേ നടന്നൂ


ചുടുമണലിൽ  വിലഭിച്ചു ഹബീബരെ

സവിധവമിൽ  അവരണയും

ആകമുണരും അനുഭൂതി നുകര്‍ന്

റസൂലരെ അവരറിയും

സത്യ വിളക്ക് മരത്തണലോരം

സുഫ്ഫയൊരിക്കിയ വെൺമുകില് 

സല്‍മൊഴി മുത്ത്കള്‍ കോര്‍ത്ത് ഹദീസുകള്‍

നെഞ്ചിലെഴുദിയെരാ സ്വഹബ്

അനുബമ താരസമാനര്‍  സാത്വികര്‍

(ദേശങ്ങള്‍ തേടി)


ഏറിയ നന്മകൾ ഏറ്റിയ ഖൽബിലും കേറിയൊരമ്പുകളേ

ദേഹീ അലിഞ്ഞോരീ ദേഹം വെടിഞ്ഞിവർ ധീര ശഹീദുകളേ-2


ബദ്‌റുഹ്ദിൻ ശരമാരിയിലവരെഴുതിയ ശുഭ കഥകളിലെ

ബദനുരുകി തണലേകി ഹബീബിനെ കവചമിടുന്നവരെ -2


നാഴിക താണ്ടി നാഥനു വേണ്ടിയവർ നിറവേറ്റിയ നന്മകളെ

നൈതിക ഭൂമി നമ്മളിലേകി നടന്നു മറഞ്ഞവരുണ്ടവര്

അതിശയരാം സ്വഹാബാക്കൾ സാത്വികര്

                                       (ദേശങ്ങൾ)


 

Comments

Popular Posts