LAAM ALIFIN SHRUTHIYIL...




 ലാം അലിഫിന്‍ ശ്രുതിയില്‍..

മീമായ്‌ ഉണരും ത്വാഹാ....

ഖിദമാം പുതുമാംബരത്തിന്റെ ജ്യോതി..

ഖദമാലധിമാനുഷ നായകരെ..

ബദ്റെ ഹുദാ.. ബദനുല്‍ മുഅല്ലാ..

ബഹുമാനിതരാം.. ബഹ്ജാധികാരാ..

യാ.. ഖമറുന് മുനീറാ..

(ലാം അലിഫിൻ)


ഹാമീം നിലാവാ.. ഖൈറുല്‍ ബറായാ..

ഹാദീ സിറാജുന്‍.. വഹാജിതാ..

പവിഴാധര മുഖമേനി.. പാലാമൃത സുരധാനി..

മഹിത മദദില്‍ വദന സഹിത വരദായകരെ..

മധുര മൊഴിയില്‍ കദനമകലും ഗുരു നായകരെ..

മിഹ്റാജൊളി വീശുന്നേ.. മിഹ്റാബുകൾ തേങ്ങുന്നേ..

ഫത് ഹായ്... ഫത്ഹായ്‌.. റഹ്മാന്‍ തിരു ഫള്ലാലെ..


(ലാം അലിഫിന്‍ )


പരമാധികാരാ..പര ബ്രഹ്മ രാജാ..

പരിഹാര വേദാ.. ഖാതിം ഹുദാ..

പനിനീര്‍ പരിമള മേനി.. പുണരും ഗുരു തിരുമേനി..

സുകൃത വഹിത സുഭക പ്രകൃത നബി നായകരെ..

സമൃദ്ധ മുറിവിന്റെ സവിതമൊഴുകും സുഖ വാഹകരെ..

കലിമാലൃതമാകുന്നേ.. കരുണാമൃതം വീശുന്നേ..

സുബ്ഹാന്‍.. അഴകായ്‌.. നസലായ്‌.. ഹാദസ്സമാന്‍..


(ലാം അലിഫിൻ)


Comments

Popular Posts