ഞാൻ മരിച്ചാൽ , ആ വാർത്ത നിങ്ങളറിഞ്ഞാൽ LYRICS NJAN MARICHAL....
ഞാൻ മരിച്ചാൽ , ആ വാർത്ത നിങ്ങളറിഞ്ഞാൽ
LYRICS:KANNUR MAMMALY
ഇന്നാലില്ലാഹി പറയുമോ...?
കണ്ണിൽ കണ്ണീര് നിറയുമോ
ഞാൻ മരിച്ചാൽ , ആ വാർത്ത നിങ്ങളറിഞ്ഞാൽ
എന്നെ കാണുവാൻ പോരുമോ....?
അന്നും തിരക്കിലായ് തീരുമോ..?
ഞാൻ മരിച്ചാൽ , ആ വാർത്ത നിങ്ങളറിഞ്ഞാൽ
എന്നിലെ നന്മകൾ ഓർക്കുമോ...?
തിന്മകൾ എല്ലാം.. മറക്കുമോ..?
ഞാൻ മരിച്ചാൽ , ആ വാർത്ത നിങ്ങളറിഞ്ഞാൽ
തെറ്റും കുറ്റവും പൊറുക്കുമോ..?
മനസാൽ മഗ്ഫിറത്ത് തേടുമോ...!
ഞാൻ മരിച്ചാൽ , ആ വാർത്ത നിങ്ങളറിഞ്ഞാൽ
യാസീനോതി ഹദ്‌യ ചെയ്യുമോ..?
യാത്രയാക്കുവാനുണ്ടാകുമോ...?
കുളി കഴിഞ്ഞാൽ, കഫനിലായ് പൊതിഞ്ഞാൽ,
കട്ടിലിൻ കാല് പിടിക്കുമോ...?
ഞാനൊരു ഭാരമായ് തീരുമോ...?
ഞാൻ മരിച്ചാൽ , ആ വാർത്ത നിങ്ങളറിഞ്ഞാൽ
മയ്യത്ത് നിസ്ക്കാരത്തിന് കൂടുമോ...?
എനിക്ക് പൊറുത്തു തരാൻ തേടുമോ...?
ഞാൻ മരിച്ചാൽ , ആ വാർത്ത നിങ്ങളറിഞ്ഞാൽ
ഖബ്റ് വരേ കൂട്ട് പോരുമോ...?
ഖിബ് ലക്കു നേരേ കിടത്തുമോ...?
ഞാൻ മരിച്ചാൽ , ആ വാർത്ത നിങ്ങളറിഞ്ഞാൽ
ഖബ്റ് മൂടും വരേ നിൽക്കുമോ...?
തസ്ബീത്തോതി ധൈര്യമേകുമോ...?
ഞാൻ മറഞ്ഞാൽ, നിങ്ങളൊക്കെ പിരിഞ്ഞാൽ
എന്റെ അവസ്ഥ ഖൽബിലോർക്കുമോ...?
എന്നെങ്കിലും സിയാറ ചെയ്യുമോ ...?
മണ്ണടിഞ്ഞാൽ, കാലമേറെ കഴിഞ്ഞാൽ
എന്നെപ്പാടേ മറക്കുമോ...?
എന്തെങ്കിലും ഓർമ്മപൂക്കുമോ...?
Comments
Post a Comment