NONSTOP SONG LYRICS
NONSTOP SONG
ഒട്ടകങ്ങൾ വരി വരി വരിയായ്
കാരക്ക മരങ്ങൾ നിര നിര നിരയായ്
ഒട്ടിടവി…...ട്ടുയരത്തിൽ മലയുള്ള
മരുഭൂമി വിലസിടുന്നൂ 2
ചെമ്പകപ്പൂ തേനിതളതരം
ചന്ദിരസുന്ദര പൂമുഖമതൃപം
ഗസലുകൾ തൻ പൊന്നൂഞാലയിൽ
ആടുന്നു സുലൈഖ ബീവി
മൊഞ്ചായ മൊഞ്ചുകൾക്കകിലം
കഞ്ജകമേറിയ യൂസഫ് നബിയിൽ
ചഞ്ചലപ്പൂ മിഴിരണ്ടിന്നൊളി കൊണ്ട്
സുലൈഖബീ വലയെറിഞ്ഞേ..
ചെമ്പകപ്പൂ തേനിതളതരം
ചന്ദിരസുന്ദര പൂമുഖമതൃപം
ഗസലുകൾ തൻ പൊന്നൂഞാലയിൽ
ആടുന്നു സുലൈഖ ബീവി....
ഒരു നാള് ചെറുപ്പത്തിന്നുശിര്
ദളമിട്ട മലര് യൂസഫ് നബിയെ
കൊതി വലുതായ് പാഞ്ഞു പിടിച്ചു
കിതച്ചു നിന്നല്ലോ
അഴകോള കടൽ തിരമറിയുo
നബിയുള്ള മുന്നോട്ടോടുകയായി
കരളുരുകി ബീവി സുലൈഖ കരഞ്ഞു പോയല്ലോ..
ഒരു നാള് ചെറുപ്പത്തിന്നുശിര്
ദളമിട്ട മലര് യൂസഫ് നബിയെ
കൊതി വലുതായ് പാഞ്ഞു പിടിച്ചു
കിതച്ചു നിന്നല്ലോ
അഴകോള കടൽ തിരമറിയും
നബിയുള്ള മുന്നോട്ടോടുകയായി
കരളുരുകി ബീവി സുലൈഖ കരഞ്ഞു പോയല്ലോ..
ചെമ്പകപ്പൂ തേനിതളതരം
ചന്ദിരസുന്ദര പൂമുഖമതൃപം
ഗസലുകൾ തൻ പൊന്നൂഞാലയിൽ
ആടുന്നു സുലൈഖ ബീവി...
ആമിനയ്ക്കോമനപ്പൊന്‍ മകനായ്
ആരംഭപ്പൈതല്‍ പിറന്നിരുന്നു
ആരംഭപ്പൈതല്‍ പിറന്ന നേരം
ആനന്ദം പൂത്തു വിടര്‍ന്നിരുന്നോ 2
കാഫ് മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ടു വന്നാട്ടെ
കാരക്ക കായ്ക്കുന്ന നാട്ടിന്റെ
മധുവൂറും കിസ്സ പറഞ്ഞാട്ടെ
(2)
ഉണ്ട് സഖീ..ഒരു കുല മുന്തിരി
വാങ്ങീടുവാനായി നാലണ കയ്യിൽ
ഉണ്ട് പ്രിയേ.. ഖൽബിലൊരാശ മുന്തിരി തിന്നിടുവാൻ (2)
യെഹ്കൂബ് നബിക്ക് പ്രിയമുള്ള മകനായി
യൂസുഫ് വരവായി നല്ല
യൂസുഫ് നബിതൻ അഴകിന്റെ മഴവിൽ
ഒളിവായ് നിറവായീ.....(2)
ആറ്റൽ നബിയുടെ മകൾ ഫാത്തിമ്മാ...
അലി ഹൈദറിൻ പ്രിയ വിടർ ഫാത്തിമ്മാ...
ആശിച്ചൊരു റുമാൻ പഴം തിന്നുവാൻ
അത് പ്പൂ മാരനോട് പറഞ്ഞു വാങ്ങാൻ
ആറ്റി പോറ്റി വിടർ പറഞ്ഞൊരാശാ....
അത് സാദിപ്പിക്കുവാൻ ഇല്ലല്ലോ കാശാ..... (2)
അത്ര ദാ..രിദ്രമാം അവർ പരീക്ഷാ....
അതിനാൽ ഉള്ളം തന്നിൽ ഏറി നിരാശാ......
(ആറ്റൽ നബിയുടെ)
ഗുണമണിയായ റസൂലുള്ളാ..
തണി പകരും ഗുരു നൂറുള്ളാ...
ഇഹ പര നബിയാം ഹബീബുള്ള
ഇറയോന്റെ തണിയേ.. സ്വല്ലള്ളാ.....
(2)
മണിമക്കത്തുദിച്ചുള്ള മലരല്ലേ...
മണിമുത്തു ദീനിൻ നിലാവല്ലേ...
മഷൂഹായറതായൊരു മധുവല്ലേ..
ഇറയോന്റെ ഖുദ്‌സിലെ മയിലല്ലേ....
(ഗുണ മണിയായ)
കിളിയേ.... ദിക്ർ പാടി കിളിയേ...
സുബ്ഹിക്ക് മിനാരത്തിൽ വലം വെച്ചു
പറക്കുന്ന ദിക്ർ പാടി കിളിയെ നീ നില്ല്
മേലെ മേലാപ്പിട്ടൊരാകാശത്തിനപുറത്തെ
സുവർഗ്ഗത്തിൽ (അത്രപ്പങ്ങൾ കാണുന്നുണ്ടോ ചൊല്ല്) (2)
മിസിറിലെ രാജൻ അസീസിന്റാ..രമ്പ സൗജത്ത്
മിന്നിത്തിളങ്ങി വിളങ്ങും സീനത്തഒളി രാജാത്തി..
ഇഷക്ക് കടലിന്റെ ഓസ് പൊട്ടിമറിഞ്ഞല്ലോ..
ഇമ്പകനീ.. യൂസുഫ്നബിയിൽ നിറഞ്ഞല്ലോ..
കുസുമത്തിലെ പൂവിനെ തേടും വണ്ടായ് സുലൈഖയും
മൂടി പുണരുവാൻ തക്കം പാർത്ത് സുമുഖിയും ...
(ഇശലിന്റെ രാപ്പകൽ നിർത്തമാടി മയിൽ പോലെ
ഹൃത്തിൽ അനുരാഘ രാഗം പാടി കുയിൽ പോലെ..) (2)
(മിസിറിലെ.......)
Comments
Post a Comment