CHANDAMIL SUMA VALLARI....LYRICS

 ചന്തമിൽ സുമ വല്ലരി.....


 ചന്തമിൽ സുമ വല്ലരി

കോർത്തൊരു മുത്താണ് ത്വാഹ......

ചിന്തയിൽ കുളിരൂറും

പുഞ്ചിരി വിടരും സ്നേഹ


മന്ദമാരുതനായ് തഴുകും മന്താരമാണ് ആഹാ

വെന്തുരുകും ഈ ഖൽബിൽ തണലേകിയാൽ റാഹ

കാണാതൊരു മറയത്ത് കാത്തുനിൽപ്പകലത്ത്

കാറ്റിന്റെ ദിശയിലും ഇവൻ മൂകമായ്

കൂരാ കൂരിരുട്ടത്ത് കാഠിന്യവും ജ്വലിത്ത്

കാലങ്ങളേറെയായിവൻ മോഹമായ്..

കസവിനഴകുള്ള മദീന മുറ്റത്തിന്ന് വാഴുമെൻ രാജാവേ..

കനിവിനധരങ്ങളാകെ

സമർപ്പണം ചെയ്തിടും ജേതാവെ...

മദ്ഹിൻ അലയൊലി

ശ്രുതിയിലായിവൻ മീട്ടിടും പൂങ്കാവെ..


മാദിഹിൻ മാനസം തീർത്തിടും സാഹസം

വജ്ഹുമായ് മനമകമിലാണാ വാസം ..(2)

കരമിന്നുതിരുന്ന മഷിത്തുള്ളികളിലുമെന്നുമാ തിരു നാമം...

കരയും പഥികന്റെ വ്യഥയൊഴിഞ്ഞാൽ താരമുദിക്കും സമാനം

തരണമിവനിലുമവിടമിൽ ഒന്നണയുവാൻ സൗഭാഗ്യം.

Comments

Popular Posts