NADA EN VEDANAKAL...LYRICS
നാഥാ എന്‍ വേദനകള്‍...
നൈര്യാശത്തിന്‍ തേങ്ങലുകള്‍...
നിലയില്ലാ കടലില്‍ അലയും ദിനരാത്രങ്ങള്‍...(2)
( നാഥാ എന്‍ വേദനകള്‍...)
കേള്‍ക്കൂ എന്‍ യാതനകള്‍... കനിയൂ കരുണ കടാക്ഷങ്ങള്‍...
കരകേറാന്‍ തേടുകയാണെന്‍ കുഞ്ഞുകരങ്ങള്‍...(2)
പാപത്തില്‍ മുഴുകുമ്പോള്‍... പിഴവേറേ നിറയുമ്പോള്‍...(2)
പരിപാലകനെ മറക്കുന്നു ഞാന്‍...
ദുനിയാവിന്‍ വഞ്ചനയാല്‍... ദുരമൂത്താ നിമിഷത്തില്‍...
ദയാവാരിദീ നീ പൊറുക്കില്ലയോ... അള്ളാഹ്....
( നാഥാ എന്‍ വേദനകള്‍...)
കിനിയും ഇരു നയനങ്ങള്‍...
കരളുരുകും പോല്‍ രോദനകള്‍...
കുളിര്‍ നേടാന്‍ കെഞ്ചുകയാണീ പിഞ്ചധരങ്ങള്‍...(2)
പരലോക ചിന്തകളാല്‍... പരിഹാരം തേടുകയാ...
പിടക്കുന്നു എന്റെ ഇടംനെഞ്ചകം...(2)
സ്വര്‍ഗത്തിന്‍ മോഹങ്ങള്‍... സ്വപ്നങ്ങള്‍ തീര്‍ക്കുമ്പോള്‍...
സ്വമദോനിലെല്ലാം അര്‍പ്പിച്ചു ഞാന്‍... അള്ളാഹ്....
This comment has been removed by the author.
ReplyDelete