ZAHRA ZOELLE EID ISHAL ASMINA
ZAHRA ZOELLE EID ISHAL
ASMINA
TEAM LEGENDS
നെഞ്ചു പിളർക്കും വാർത്ത
കേട്ട് മദീന കരഞ്ഞന്ന്...
മുത്ത് റസൂലിൻ വഫാത്തറിഞ്ഞ്
ഖൽബ് പിടഞ്ഞന്ന്... (2)
'സമനില തെറ്റി മുഹിബ്ബീങ്ങൾ
ഓടിയണയുന്നു...
ഇല്ല ഹബീബിൻ മൗത്ത്
വരില്ലെന്നാർത്ത് കരയുന്നു'.(2)
ആരും കാണാതോരം
ചേർന്നൊരു തേങ്ങലുയരുന്നു...
എന്റെ ഹബീബില്ലാത്ത മണ്ണിനി
വേണ്ടാന്നോതുന്നു...വേണ്ടാന്നോതുന്നു
(നെഞ്ചു..)
"ഒളിവർ ബിലാലന്ന് ത്വയ്ബ വിട്ടകന്ന്
കിളി നാദം മറഞ്ഞ് മദീനയും കരഞ്ഞ് " 2
ആറ്റൽ റസൂലൊരു നാളിൽ
കിനാവിലായ് വന്ന്...
വരണം മദീനയിലേക്ക്
ബിലാലിലായി ചൊന്ന്
നേരം പുലരാൻ നിൽക്കാതെ
ബിലാൽ പുറപ്പെട്ട്..
ത്വയ്ബാ മൺ തരിയൊന്നത്
പുണരാൻ ധൃതി പെട്ട്..
റസൂലള്ളാ...ഹബീബള്ളാ...
(നെഞ്ചു പിളർക്കും)
" ബിലാലിൻ വരവന്ന്..
മദീനയിൽ പരന്ന്
അഗതാര് നിറഞ്ഞ്..
മർഹബ പറഞ്ഞ്.." (2)
ഇടറുന്ന ചുവടുകളാലെ..
ബിലാലതാ ചൊന്ന്...
പൂമണം വീശും റൗളാ..
സവിതമിൽ നിന്ന്...
ഉരുകും ഖൽബതിലുതിരും..
കണ്ണീരണക്കാനാവാതെ...
ഇടറും കണ്ടമതാലെ..
സലാം തിരു മുമ്പാകെ...
റസൂലള്ളാ...ഹബീബള്ളാ...
(നെഞ്ചു പിളർക്കും)
Comments
Post a Comment