ZAHRA ZOELLE EID ISHAL SHAHADIYA
ZAHRA ZOELLE EID ISHAL
SHAHADIYA
TEAM RED RAPIDS
മങ്കമാരിലെ മാതൃക
ഇമ്പ പ്പൂമിഴി ഫാത്തിമ
അരുമ താരമായ് ലങ്കിയ നല്ലാ..
അലിയാർ തങ്ങളെ നെഞ്ചിലെ മുല്ലാ....
ഈന്ത പൂത്തൊരു മേട്ടിലെ
ഈണമാർന്നൊരു പാട്ടിലെ
ഇശലായ് തീർന്നോരാ സാന്ത്വനതണലിൽ
ഇതളായ് ചേർന്നോരാ ഫാത്തിമത്തൊളിവേ....
തങ്ക തൂവൽ ചേലില്,
മുത്തിന്റാറ്റല്,
മന്ദാര പൂവിരലിൽ;
കൊർത്ത നിലാ മലര്...
മക്കാ നാട്ടില്,
ഹഖിൻ വീട്ടില്,
ഫാത്തിമത്തു സഹ്‌റാ..
പുഞ്ചിരി പൊൻ ഖമറാ..
(മങ്കമാരിലെ മാതൃക)
അമ്പിയ രാജനിൽ
പൂങ്കരളയ പൂവിയാ
അമ്പിളി രാവിലേ
കണ്മണിയായ ഹൂറിയാ
വമ്പരസനിന്റെ
മുമ്പരുസൈനിന്റെ
സ്നേഹ പിരിശത്തിലേ..
മാദരതേനിലായിരം ശോഭയായുള്ളോരുമ്മയാ..
ഉമ്മുൽ ഖുറാവിന്റെ
ഉമ്മത്തുൽ ദീനിന്റെ
ആശപോരുളഴകേ..
നായകൻ മഹ്മൂദിലെ തരുൾ ഫാത്തിമ സുഹ്റാ..
ബീവി മോഹം പെരുത്തിട്ട് മാരനിലായൊരു കാര്യം പറഞ്ഞില്ലേ..
രാജകുമാരിയാ പൂതി മറന്നതിനാശയിലാഹല്ലേ.....
(മങ്കമാരിലെ മാതൃക)
കുഞ്ഞു കിനാക്കളിൽ പുഞ്ചിരി പൂത്തകാലം..
സ്നേഹ താലോടലിൽ
ത്വാഹാ നബി അതിലോലം..
ഓടികളിച്ചതും
ഓതി പഠിച്ചതും
ആ തിരു സന്നിധിയാ..
മാനസത്തിലെ പൂങ്കുയിലിനെ പോറ്റിയതോളിയാ..
മുത്ത് റസൂലരെ ആദരമേനിയൊഴിഞ്ഞൊരു റൂഹിനായ്
ആയിരം മലക്കാകെ മണ്ണിലിറങ്ങിയ നേരം..
അന്ന് കണ്ണ് കലങ്ങി വിതുമ്പി കരയും നേരത്തവർ കാതിൽ..
മുത്ത് പറഞ്ഞ സ്വാകാര്യത്തിനോളം സുഖമുള്ളതെന്താണ്...
Comments
Post a Comment