ZAHRA ZOELLE EID ISHAL SHAHIN PARVIN
ZAHRA ZOELLE EID ISHAL
VOCAL: SHAHIN PARVIN
TEAM LEGENDS
പുന്നാര നബിയോടാണെനിക് പ്രേമം
പൊന്നിൻ മദീനയിലേകാണെൻ നോട്ടം..
ഖൽബും കൊതി പൂണ്ട് തങ്ങളെ കാണാൻ
കനവിൽ വരുന്നതും കാത്തിന്നു ഞാൻ...
അൽ അമീനിൻ ഇഷ്‌ക്കും പാടി
അന്ത്യ ദൂതരെ മദ്ഹും വായ്‌തി
അകലെ മദീന അകതാരിൽ കുളിർമ
മാണിക്യ കല്ലിന്റെ മലർവാടി കണ്ടെന്നേ മടക്കേണം എന്നെ നീ നാഥാ
മാനത്തെ മാറിവിൽ തോൽക്കും ചന്തമല്ലേ മൗത് അണയും മുൻപേ കാട്ടീടനണെ..
(പുന്നാര)
പാരിൽ നന്മയായ് ഹബീബല്ലേ
പ്രിയമേറും സ്വാഹാബത്തിന് ഉയരല്ലേ
പാദം പൂണ്ടിടം പരിമളമല്ലേ...
പവിഴം തൂൽകുമാ അഴകല്ലേ..
ജന്നാത്തിലെ നൂറല്ല മുത്താറ്റൽ
ജന്മം ഇസ്‌ലാമിന് തിരു കാവൽ
മക്ക മാണിക്യമല്ലേ റസൂൽ
ഹക്കിന് ജെതാവതും എൻ ഹബീബ്
(പുന്നാര)
ഹൈറിന് പ്രഭയായ് തിരുദൂതർ
കുല്ലു ഹലകിന് വഴികാട്ടി നബി ദൂതർ
അദബും അറിവും പഠിപ്പിചവർ
അഹദവന്റെ മാർഗ ധീപമവന്
ഉമ്മതിനെ ഓർത്തു കരഞ്ഞാ ദിനത്തിൽ
ഉലകം വിതുമ്പി അന്നാദിനത്തിൽ
ഇശ്ഖ് ഏറെയുണ്ട് എൻ ഹബീബിനോട്
ഇശൽ പാടുന്നുണ്ട് എൻ സയ്യിദിനോർത്..
(പുന്നാര)
Comments
Post a Comment