NONSTOP ISLAMIC SONG LYRICS
യത്തീമിന്നത്താണി ഏകി കൊണ്ടത്താഴം
എത്തിക്കുന്നോർക്കള്ളാ വർഷിക്കും സഹായം
മുത്ത് റസൂലിന്റെ മൊഴികളറിഞ്ഞുള്ള
മുത്തകീങ്ങൾക്കാണ് സ്വർഗ്ഗത്തിലത്താഴം
.....................................................
മിസ്റിലെ രാജൻ
അസീസിന്റാരമ്പ സൗജത്ത്
മിന്നിത്തിളങ്ങി വിളങ്ങും
സീനത്തൊളി രാജാത്തീ...
ഇഷ്ട്ട കടലിന്റെ
മോസ് പൊട്ടി മറിഞ്ഞല്ലൊ
ഇമ്പക്കനി യൂസുഫ് നബിയിൽ
നിറഞ്ഞല്ലൊ...
(മിസ്റിലെ)
..........................................
ബദറുൽ യാസീനൻ
നബി ഖറജ അന്നേരം
വളർകോടി മുണ്ടെണ്ണം
കെട്ടിടയത്തിലുണ്ട്---അഭിയള്
വർണ്ണമത പിൻ രണ്ടും ആസ് വദുമാമേ...
സദദ കുടയ് കേൾക്കുമ്പോൾ
ഇരു തല
മാം ഉണ്ടാകും
അതിന നബി തൻ തോളർ
മിസ്ഹബുമാമേ
°°°°°°°°°°°°°°°°°°°°°°°°°°°
മാണിക്യ മലരായപൂവീ
മഹദിയാം ഖദീജ ബീവി
മക്കയെന്ന പുണ്യനാട്ടിൽ
വിലസിടും നാരീ.. വിലസിടും നാരീ... 2
ഖത്തിമുന്നബിയെ വിളിച്ച്
കച്ചവടത്തിന്നയച്ച്....2
കണ്ട നേരം ഖല്ബിനുള്ളിൽ
മോഹമുദിച്ച്...2
.................................
കദളിപ്പുവിൻ മധു കാണുമ്പോൾ
കദനം നീങ്ങി കുളിർ ചൂടുമ്പോൾ
കഥ മറന്നു കരം നീട്ടുന്നു
ഖലീലുള്ളാഹി ഇബ്റാഹീമി - 2
....................................
യഅക്കൂബ് നബിക്ക് പ്രിയമുള്ള മകനായി
യൂസുഫ് വരവായീ നല്ല
യൂസുഫ് നബി തൻ അഴകിന്റെ മഴവിൽ
ഒളിയായി നിറവായീ
..................................
കാഫ് മല കണ്ട പൂങ്കാറ്റെ
കാണിക്ക നീ കൊണ്ട് വന്നാട്ടെ
കാരക്ക കായ്ക്കുന്ന നാട്ടിന്റെ
മദ്ഹൂറും കിസ്സ പറഞ്ഞാട്ടെ - 2
ആമിനക്കോമന പൂമകനായി
ആരംഭ പൈതൽ പിറന്നിടുന്നു
ആരമ്പ പൈതൽപിറന്ന നേരം
ആനന്തം പൂത്തു വിടർന്നിടുന്നു
...............................
പാടി ബിലാലെന്ന പൂങ്കുയില്
പണ്ട് പാവന ദീനിൻ തേനി ശല്, ഹാലിളകും കുഫിർ കൂട്ടത്തില്,
പുണ്യ കലിമത്തുറപ്പിച്ച പൂങ്കരള്
നേരിട്ടൊരഗ്നി പരീക്ഷണങ്ങൾ,
ഖൽബിൽ നീറുന്നു ആ കഥ ഓർത്തിടുമ്പോൾ
നെറികെട്ടൊരുമയ്യത്ത് യജമാനൻ ,
ഏറ്റം നരകിപ്പിച്ചു മതം മാറി വരാൻ
.................................
ആറ്റൽ നബിയുടെ മകൾ ഫാത്തിമാ
അലി ഹൈദറിൻ പ്രിയ വിടർ ഫാത്വിമാ
ആശിച്ചൊരുറുമ്മാൻ പഴം തിന്നുവാൻ
അത് പൂമാരാനോട് പറഞ്ഞു വാങ്ങാൻ - 2
ആറ്റി പോറ്റി ബിടർ പറഞ്ഞൊരാശാ..
അത് സാധിപ്പിക്കുവാൻ ഇല്ലല്ലൊ കാശാ .. 2
അത്ര ധരിദ്രമാം അവർ പരിശാ
അതിനാലുളം തന്നിൽ ഏറി നിരാശാ ...
(ആറ്റൽ)
........................................
ഉണ്ട് സഖീ..ഒരു കുല മുന്തിരി
വാങ്ങീടുവാനായി നാലണ കയ്യിൽ
ഉണ്ട് പ്രിയേ.. ഖൽബിലൊരാശ മുന്തിരി തിന്നിടുവാൻ
(2)
അങ്ങാരാണെന്നറിയില്ലേ
അങ്ങീ നാട്ടിലെ രാജാവല്ലേ
അങ്ങ് വെറും നാലണ ഇല്ല
യാചകനാണെന്നോ...
............................................
ഗുണമണിയായ റസൂലുള്ളാ..
തണി പകരും ഗുരു നൂറുള്ളാ...
ഇഹ പര നബിയാം ഹബീബുള്ള
ഇറയോന്റെ തണിയേ.. സ്വല്ലള്ളാ.....
(2)
മണിമക്കത്തുദിച്ചുള്ള മലരല്ലേ...
മണിമുത്തു ദീനിൻ നിലാവല്ലേ...
മഷൂഹായറതായൊരു മധുവല്ലേ..
ഇറയോന്റെ ഖുദ്‌സിലെ മയിലല്ലേ....
........................................
ചെമ്പകപ്പൂ തേനിദളധരം
ചന്ദിര സുന്ദര പൂമുഖമതൃപ്പം
ഗസലുകൾ തൻ പൊന്നൂഞ്ഞാലയിൽ
അടുന്നു സുലൈഖാ ബീവി...
മൊഞ്ചായമൊഞ്ചുകൾക്ക ഖിലം
കഞ്ചകമേറിയ യൂസുഫ് നബിയിൽ
ചെഞ്ചലപ്പൂ ഒളിവണ്ടിൻ മിഴി കൊണ്ട്
സുലൈഖാബി വലയെറിഞ്ഞെ.
(ചെമ്പകപ്പൂ)
. ..........
ഒട്ടകങ്ങൾ വരിവരിയായ്
കാരക്ക മരങ്ങൾ നിരനിരയായ്
ഒത്തിടവെ ഉയരത്തിൽ മലയുള്ള
മരുഭുമി വിലസിടുന്നെ - 2
- - - - - - -
മക്കത്തെ ജബലുകൾ കിടു കിടുത്തെ
ശക്തനാം ഉമറിന്റെ വരവറിഞ്ഞ്
ഹഖൊത്ത മുഹമ്മദിൻ ശിരസ്സറുത്ത്
ഇക്കയ്യിൽ കൊണ്ട് പോകുമെന്ന് കല്പിച്ച്
ഉടവാളൂരിയെടുത്ത്, ഉമറതാ കുതിര പുറത്ത്
ഉശിരതാ കാണിച്ചിട്ട്
ഉടനടി പുറപ്പെട്ട്, ഉലകിന്റെ തെളിദീപം കെടുത്തുവാൻ വേണ്ടി - 2
......................................
Comments
Post a Comment