SSLC ക്ക് ഫുൾ A+ നേടിയവർക്ക് വിദ്യാധൻ സ്കോളർഷിപ്പ് - അപേക്ഷിക്കാം

 *SSLC ക്ക് ഫുൾ A+ നേടിയവർക്ക് വിദ്യാധൻ സ്കോളർഷിപ്പ് -  അപേക്ഷിക്കാം* 





https://chat.whatsapp.com/DgUY942BGLA8A9SHDH7ixs


സാമ്പത്തികമായി പിന്നോക്കം നിൽകുന്ന കുടുംബങ്ങളിലെ പ്രാഗൽഭ്യമുള്ള വിദ്യാർത്ഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ സരോജിനി ദാമോദര ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പാണ് വിദ്യാധൻ സ്കോളർഷിപ്പ്. 


*അപേക്ഷകരുടെ കുറഞ്ഞ യോഗ്യത*

വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളിൽ SSLC 2020-21 മാർച്ച് പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും A+ ലഭിച്ചവർക്കാണ്

അപേക്ഷിയ്ക്കുവാൻ യോഗ്യതയുള്ളത്. (ഭിന്ന ശേഷി, ശാരീരിക വൈകല്യം ഉള്ളവർക്ക് എല്ലാ വിഷയങ്ങളിലും A മതി).


*സ്കോളർഷിപ്പ് തുക:* +1,+2 കാലയളവിൽ 6000 രൂപ വീതം 


+2 വിലും മികച്ച പ്രകടനം തുടരുകയാണെങ്കിൽ  സർക്കാർ സ്ഥാപനങ്ങങ്ങളിൽ അല്ലെങ്കിൽ മെറിറ്റ് ക്വാട്ടകളിൽ ഡിഗ്രി കോഴ്‌സ് ചെയ്യുന്നതിന് അവർക്ക് സ്‌കോളർഷിപ്പ് നൽകും; ഫൗണ്ടേഷനിൽ രജിസ്റ്റർ ചെയ്തതോ  അല്ലെങ്കിൽ ബാഹ്യ സ്പോൺസർമാർ വഴിയോ ആണ് ഈ സ്കോളർഷിപ്പുകൾ നൽകുക. ഗ്രാജുവേഷൻ കോഴ്സുകളുടെ സ്കോളർഷിപ്പ് തുക സംസ്ഥാനം, കോഴ്സ്, ദൈർഘ്യം എന്നിവയെ ആശ്രയിച്ച് പ്രതിവർഷം 10,000 മുതൽ 60,000 രൂപ വരെ ലഭിക്കുന്നതാണ്. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ ഫൗണ്ടേഷന്റെ മെന്ററിംഗ് പ്രോഗ്രാമുകളിൽ പങ്കെടുക്കേണ്ടതുണ്ട്. 


*തിരഞ്ഞെടുപ്പ് രീതി*

അപേക്ഷാ ഫോമിൽ നൽകിയിട്ടുള്ള വിവരങ്ങളെ  അടിസ്ഥാനമാക്കി  വിദ്യാർത്ഥികളെ ഓൺ‌ലൈൻ സ്ക്രീനിംഗ് ടെസ്റ്റിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. സ്ക്രീനിംഗ് ടെസ്റ്റിൽ നിന്ന്  ലിസ്റ്റുചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്കായി ഒരു ഓൺ‌ലൈൻ അഭിമുഖം നടക്കും. ഈ ഘടകങ്ങളുടെയും  ഗൃഹ സന്ദർശന റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ 100 ​​വിദ്യാർത്ഥികളെ സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കും. 


*_പ്രധാന തീയതികൾ_*


👉🏻അപേക്ഷ നൽകേണ്ട അവസാന തീയതി:

*2021 ആഗസ്ത് 27*


👉🏻സ്ക്രീനിംഗ് ടെസ്റ്റ്: 20 സെപ്റ്റംബർ 2021


👉🏻അഭിമുഖം:

2021 ഒക്ടോബർ 11 മുതൽ ഒക്ടോബർ 31 വരെ (ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഓരോ കാൻഡിഡേറ്റിനേയും കൃത്യമായ തീയതിയും സ്ഥലവും അറിയിക്കും). 


*✍️ആവശ്യമുള്ള രേഖകൾ*

👇👇👇👇👇

✴️പത്താം തരത്തിലെ മാർക്ക്ഷീറ്റ്.

✴️ഫോട്ടോ.

✴️വരുമാന സർട്ടിഫിക്കറ്റ്.

✴️ആധാർ കാർഡ്.


✍️അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.

➖➖➖➖➖➖➖➖➖➖➖➖➖

📝റാഷിക് പൂക്കോം

*അക്ഷയ ഇ കേന്ദ്രം* 

ചൊക്ലി ടൌൺ,കണ്ണൂർ

📞0490 2339650, 2339111

📲9447695999

🪀 9745505805(RASHIK)

📧akshayachokly@gmail.com 


💧അക്ഷയകേന്ദ്രം ചൊക്ലി ടൌൺ ഗ്രൂപ്പിൽ അംഗമല്ലാത്തവർക്കു ലിങ്ക് ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യാം.

👇🏿👇🏿👇🏿

https://chat.whatsapp.com/DgUY942BGLA8A9SHDH7ixs


👉🏻 അക്ഷയ കേന്ദ്രത്തിൽ നേരിട്ട് വരാതെ വാട്സ്ആപ് വഴി സേവനം ചെയ്തു തരുന്നതിനു താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആധാർ ഒഴികെ മറ്റെല്ലാ സേവനവും ചെയ്തു തരുന്നതാണ്. ഏത് പഞ്ചായത്തിൽ ഉള്ളവർക്കും അപേക്ഷിക്കാം.

👇👇👇

🪀 http://wa.me/+919447929000


 *മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക*

Comments

Popular Posts