ZAHRA ZOELLE MADH SONG WRITING RAISHA

 ZAHRA ZOELLE ONLINE FEST 2021 

MADH SONG WRITING 



CODE LETTER G 205

RAISHA 

TEAM LEGENDS 

ഖാതിം റസൂലിൻ്റെ പുന്നാരമോളാണല്ലോ 

ഖൈറുന്നിസാങ്ങളിൽ മാണിക്യക്കല്ലാണല്ലോ

റൈഹാനപ്പൂവാണേ മുത്ത് ഫാതിമ ബീവി

റഹ്മത്തുൻ ലിൽ ആലമീൻ്റെ കരളാംപൂവി


ഹസൻ ഹുസൈനോരെ പൊന്നുമ്മയായ ബീവി

ഹസനത്തിൻമേലങ്കിയിട്ട സുവർഗ്ഗഹൂറി

ഫിർദൗസിൻ വാതിലിൽ നാരിമാർക്കന്നു റാണി.

പ്രിയമിൽ വനിതകൾ ഉസ് വത്ത് ചേർത്തതണി


റൈഹാനപുവാണേ മുത്ത് ഫാതിമ ബീവി

റഹ്മത്തുൻ ലിൽ ആലമീൻ്റെ കരളാംപൂവി


മുല്ലാമലരിന്ന് കൂട്ടിന്നിണയായുണ്ട്

മിന്നുന്നീമാനിൻ കരുത്തുള്ളലിയാരുണ്ട്.

ദാമ്പത്യ വീഥിയിൽ മാറ്റേഴും മാതൃകയാണ്.

ദാനം മികൈന്തവർപൈദാഹം തീർത്തോരാണ്.


റൈഹാനപ്പൂവാണേ മുത്ത് ഫാതിമ ബീവി

റഹ്മത്തുൻ ലിൽ ആലമീൻ്റെ കരളാംപൂവി

Comments

Popular Posts