ആശ്വാസം നിപ NIPAH VIRUS
നിപാ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരില്‍ എട്ടുപേരുടെയും പരിശോധന ഫലം നെഗറ്റീവ്.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കഴിഞ്ഞ ദിവസം അയച്ച സാംപിളുകളുടെ പരിശോധനാ ഫലം ഇന്ന് രാവിലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് പ്രഖ്യാപിച്ചത്.
കുട്ടിയുടെ മാതാപിതാക്കളും രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരുമടക്കമുള്ളവരാണ് ഈ എട്ടുപേര്‍. വളരെ അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് നെഗറ്റീവാണെന്നുള്ളത് ആ ഘട്ടത്തില്‍ ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു. ഇതോടൊപ്പം, കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ ലാബില്‍ പരിശോധനക്കയച്ച അഞ്ചുപേരുടെ കൂടി ഫലം ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്.
നിലവില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 11 പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
Comments
Post a Comment