കാട്ടുപന്നി റോഡിൽ കുറുകെചാടി ഓട്ടോമറിഞ്ഞ് പരിക്ക്
കാട്ടുപന്നി റോഡിൽ കുറുകെചാടി ഓട്ടോമറിഞ്ഞ് പരിക്ക്
പാനൂർ: കൃഷിഭവനുസമീപം കാട്ടുപന്നി റോഡിൽ കുറുകെചാടി ഓട്ടോമറിഞ്ഞ് ഡ്രൈവർക്കും മകൾക്കും പരിക്ക്. മേലെപൂക്കോം പിലാവുള്ള പറമ്പത്ത് രജിൽകുമാറിനും (45), മകൾ ദേവാഞ്ജനക്കുമാണ് (12) പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി ഏഴോടെ ഓട്ടോയിൽ പാറാട്ടെ ഭാര്യവീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. 2 പേരെയും പാനൂർ ഹെൽത്ത് സൻെററിൽ പ്രാഥമിക ചികിത്സ നൽകിയശേഷം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments
Post a Comment