ഇംഗ്ലണ്ട് അവരുടെ പുതിയ നായകനെ പ്രഖ്യാപിച്ചു

 ഇംഗ്ലണ്ട് അവരുടെ പുതിയ നായകനെ പ്രഖ്യാപിച്ചു 


ഇയോൻ മോർഗന്റെ പിൻഗാമിയായി  ഇംഗ്ലണ്ട്   ജോസ് ബട്ലറെ  അവരുടെ പുതിയ പുരുഷ വൈറ്റ് ബോൾ ക്യാപ്റ്റനായി നിയമിച്ചു.


ഇംഗ്ലണ്ടിനെ 126 ഏകദിനങ്ങളിലും 72 ടി20കളിലും നയിച്ച ഇയോന് മോര്ഗന് ഈ ആഴ്ച ആദ്യം വിരമിക്കല് പ്രഖ്യാപിച്ചു. ലോകത്തിന്റെ മുമ്പില്‍ ക്രിക്കറ്റ് എന്ന ഗെയിം കൊണ്ട്‌ വന്ന ഇംഗ്ലണ്ട് ടീമിന്റെ കിട്ടാ കനിയായിരുന്നു ലോകകപ്പ് എന്ന സ്വപ്നം. എന്നാൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2019 ൽ ഇംഗ്ലണ്ട് അവരുടെ ആദ്യത്തെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടി.


2015 മുതൽ ഇംഗ്ലണ്ട് ടീമിന്റെ വൈസ് ക്യാപ്റ്റന് ആയിരുന്ന ജോസ് ബട്ലറെ അല്ലാതെ മറ്റാരെയും ആ സ്ഥാനത്ത് നിയോഗിക്കില്ലാ എന്ന് ഏറെ കുറെ ഉറപ്പായിരുന്നു. ഇതിഹാസത്തിന്റെ പകരം മറ്റൊരു ഇതിഹാസം എന്നെ ഇതിനെ വിശേഷിപ്പിക്കാന്‍ ആവു..


Comments

Popular Posts