പ്രിയപ്പെട്ട തങ്ങൾ ഉസ്താദ് CODE LETTER 05
CODE LETTER 05:Fathima Rana P
_പ്രിയപ്പെട്ട തങ്ങൾ ഉസ്താദ്...!_
സയ്യിദ് മുഹമ്മദ് മഖ്ദും അൽബുഹാരി...!
ജാമിഅ സഹറയുടെ ചെയർമാൻ..!
ഓരോ വ്യക്തിയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യപ്പെട്ട തങ്ങൾ ഉസ്താദ്. അദ്ദേഹം ഒരു മഹാപണ്ഡിതനും എല്ലാ കുട്ടികൾക്കും ഒത്തിണങ്ങിയ അധ്യാപകനും കൂടിയാണ്.ഏതൊരു അദ്ധ്യാപകനും പ്രത്യാശപകാരൻ കഴിയും. അത്രത്തോളം ഞങ്ങളുടെ ഹൃദയങ്ങളിൽ നറുനിലാവുദിച്ച മഹാവ്യക്തിയാണ് തങ്ങൾ ഉസ്താദ്.എല്ലാവർക്കും തങ്ങൾ ഉസ്താദിനോട് ഭയഭക്തി ആയിരുന്നു.
ഏത് സാഹചര്യത്തിലും അല്ലങ്കിൽ പ്രശ്നങ്ങൾ വരുന്ന ഘട്ടങ്ങളിൽ തങ്ങളുടെ അടുത്ത് പോയാൽ ആർക്കായാലും പരിഹാരം കാണിച്ചുതരും.ഏത് സാഹചര്യത്തിലും തങ്ങൾ തങ്ങളുടെ വ്യക്തമായ നിലപാടിൽ ഉറച്ചുനില്ക്കുക തന്നെ ചെയ്യും.ഞങ്ങൾ എന്ത് ചോദിച്ചുചെന്നാലും അതിന്റെ പ്രതിവിധി തങ്ങൾ കണ്ടത്തിതരും.
തങ്ങൾ ഉസ്താദ് ഞങ്ങളുടെ മുന്നിൽ കൂടി പോകുമ്പോൾ തന്നെ ഹൃദയങ്ങളിൽ കോരിതരിച്ചു കയറുന്ന ആനന്ദം കൂടിയാണ്.
എന്നും ഉസ്താദിന്റെ ആ പൂമുഖത്ത് പ്രത്യേക മന്ദാഹാസപരമായ പുഞ്ചിരിയാണ്.
അത്രക്കും ഒരുപാട് ഒരുപാട് ഇഷ്ട്ടപെടുന്നു ആ ഗുരുവിനെ...!
തങ്ങൾ ഉസ്താദിന്റെ ക്ലാസ്സ് കേൾക്കാൻ വേണ്ടി അത്യധികം ആഗ്രഹിച്ചിട്ടുണ്ട്. ഒരുപാട് ക്ലാസ്സ് കേൾക്കാൻ ഒന്നും പറ്റിട്ടില്ലെങ്കിലും കേട്ട ക്ലാസുകൾ നന്നായി മനസ്സിലാക്കിതന്നിട്ടുണ്ട് തങ്ങൾ ഉസ്താദ്.
തങ്ങൾ കോളേജിൽ വരുന്ന നാളുകൾ, തങ്ങൾ ഉസ്താദിന്റെ ക്ലാസ്സ് കിട്ടാൻ വേണ്ടി ഒരുപാട് ആത്മാർത്ഥതയോടുകൂടി പ്രാർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.ഞാനും എന്റെ കൂട്ടുകാരും തങ്ങൾ ഉസ്താദിനെ അത്രത്തോളം ഹൃദയത്തിൽ ഒരു ആത്മ ഗുരുവായി സൂക്ഷിക്കുന്നു.
തങ്ങൾ ഉസ്താദിന്റെ തണലും സാന്നിധ്യവും സഹറയുടെ മണ്ണിൽ ആവേശമാണ്.എന്നെ പോലെ തന്നെ അവിടെ പഠിച്ചു ഇറങ്ങുന്ന ഓരോ വിദ്യാർത്ഥിക്കും തങ്ങൾ ഉസ്താദിനെ പറ്റി പറയാതിരിക്കാൻ പറ്റില്ല. കാരണം അദ്ദേഹത്തെ ഓരോ വിദ്യാർത്ഥികളുടെയും മനസ്സിൽ ഒരു ഇടം നൽകി കൊണ്ടാണ് നടന്നിരുന്നത്.
ഉസ്താദിന്റെ ക്ലാസുകൾ എല്ലാവർക്കും ഊർജവും ആവേശവും നൽകി. അതുപോലെ തന്നെ മറ്റുള്ള ക്ലാസുകളെ അപേക്ഷിച്ചു, തങ്ങളുടെ ക്ലാസ്സ് പ്രത്യേകശൈലിയാണ്.ഒരു അദ്ധ്യാപകൻ എന്ന നിലയിൽ എല്ലാവരും ഏറെ പ്രിയം വെക്കുന്നു.
ഏത് മേഘലകളിലും വളരെയധികം സപ്പോർട്ട് നൽകുന്നു.
ഞാൻ ഇന്ന് സഹറയുടെ മണ്ണിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ്. ഈ ഒരു അധ്യായവർഷത്തോടുകൂടി അവിടുന്ന് ഞാൻ പിരിയുകയാണ്. ഇതൊക്കെ എന്റെ ഓർമ്മപുസ്തകം ആയി മാറുകയാണ്.നല്ല നല്ല ഓർമ്മകൾ തന്ന തങ്ങൾ ഉസ്താദിനും സഹറക്കും വേണ്ടി എന്റെ പ്രാർത്ഥനയെന്നും ഉണ്ടാകും..!
_A good teacher can inspire hope, Ignite imagination, and in still a love of learning...!_
ഇത് _Brad Henry_ യുടെ വാക്കുകൾ ആണ്. ഞങ്ങളുടെ തങ്ങൾ ഉസ്താദിന് ഉത്തമമായി ചേർന്ന വാക്കുകളാണ്..!
തങ്ങൾ ഉസ്താദിന്റെ പ്രാർത്ഥനയിൽ എന്നും ഞങ്ങൾക്ക് ഒരുഇടം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു....!ആ വഴിയിലൂടെ ജീവിക്കാനും നാളെ ആഹിറത്തിൽ തങ്ങളെ കൈപിടിച്ച് സ്വർഗത്തിൽ കയറാൻ ഉള്ള തൗഫീഖിന് വേണ്ടി ഞാൻ ആത്മാർത്ഥമായി ദുആ ചെയ്യുന്നു...!
Fathima rana. P
Comments
Post a Comment