മയിൽ പീലിയും മഞ്ചാടിയും പറഞ്ഞ കഥ

 മയിൽ പീലിയും മഞ്ചാടിയും പറഞ്ഞ കഥ 



സമദാനിയുടെ മധുരമായ ഖുർആൻ പാരായണം  ഉപ്പാന്റെ റേഡിയോ ഉറക്കെ കേൾപിക്കുമ്പോ ഉറങ്ങാൻ കഴിയില്ല... ആർക്കും... സുബുഹ് നിസ്കാരത്തിനു ശേഷം ഏകദേശം ഒരു 7മണി വരെ റേഡിയോ ഓതികൊണ്ടിരിക്കും... കുറച് സമയം ഉപ്പയും ഉമ്മയും ഒപ്പം ഓതും.. പിന്നെ ഉപ്പ മുറ്റത്തേക്കും ഉമ്മ അടുക്കളയുദ്ധത്തിന് പോകും... 

അങ്ങനെ ഒരു  പ്രഭാതത്തിൽ റേഡിയോ എഴുന്നേൽപ്പിച്ച ഉറക്ക ചടവോടെ മദ്രസ്സയിൽ പോകാനിറങ്ങിയതാണ് നമ്മുടെ കഥനായിക.. നായികയുടെ വയസ്സ് 9. നാലാം ക്ലാസുകാരിആയെങ്കിലും കുറുമ്പിനും കുസൃതിക്കും കുറവൊന്നും ഇല്ലാ..  5മക്കളിൽ ഇളയവൾ ആയത് കൊണ്ട് കൊഞ്ചിക്കൽ കുറച് കൂടുതൽ ആണ് മറ്റുള്ളവർക്...പിന്നെ അതിന്റൊരു     കുരുത്തക്കേട് ഇല്ലാതിരിക്കില്ലലോ.... 

നായികയുടെ പേര് ഉമൈറ.!.  എന്ത്?എന്ന് വീണ്ടും വായിക്കുന്നവരോട്... 4മക്കളുടെയും  ജനനം പ്രവചിച്ച ഉപ്പാന്റെ പ്രവചനംതത്വം തിരുത്തിക്കൊണ്ട് ഭൂമിയിലേക്ക് വന്നതിനാൽ ഉപ്പ പേര് ഒന്നു മാറ്റി പിടിച്ചതാണ്.

   "ഉമ്മാ ഇന്നും ചായക്കൊപ്പം കഴിക്കാൻ ഈ റസ്ക്ക് അല്ലാണ്ട് ഒന്നുല്ലേ...? ഉപ്പാ.... ഇങ്ങള് ന്തേ അനക് ടൈഗർ ബിസ്കറ്റ് വാങ്ങാണ്ട് നിന്നേ?? പരിഭവം ആണ് രാവിലെ തന്നെ... മിക്കപ്പോഴും ഈ പരിഭവം ഉണ്ടാകും.. കേൾക്കാത്ത മട്ടിൽ ഉമ്മാ നിന്നുവെങ്കിലും ഉപ്പ അവൾക്കരികിൽ ഇരുന്ന് മക്കനയിട്ട അവളുടെ മുഖം വാരി പിടിച്ചു  പറഞ്ഞു... "മോൾക് ഇപ്പോ തന്നെ ഉപ്പ വാങ്ങിച്ചു കൊണ്ടെരും... ഉപ്പ ഇന്ന് ഡോക്ടറെടുത് പോന്നുണ്ട്.. ന്റെ മുത്തിന് വേറെന്ന വേണ്ടേ"?  പരിഭവമുഖത്ത്  പുഞ്ചിരി വിടർന്നു.. "നാരങ്ങ... പിന്നെ പാൽ പേട...  മുട്ടായി...  ബിസ്കറ്റ്. എല്ലോ വേണം.."

"ആയിക്കോട്ടെ ന്റെ മോൾക് എല്ലോ വാങ്ങാം.. ആയിശു,ഇഞ് കുഞ്ഞൻ പറഞ്ഞെ എലോ എഴുതിവെക്ക് "

"ആ.. ചായ കുടിയും കുലുമാലും കഴിഞ്ഞെങ്ങ്കിൽ ഇഞ്ഞി മദ്രസെല് പോട്.". ഉമ്മാന്റെ വക കനപ്പിച്ച ഡയലോഗ് വന്നു..  ഇനി നിന്നാൽ ഉമ്മാ  നിറായിൽ ചാരി വെച്ച  മട്ടലിൽ ഒന്ന് എടുക്കും. ഉപ്പാന്റെ  കവിളിൽ ഒരു മുത്തം നൽകി ബാഗും വാരി മദ്രസ്സയിലേക് ഒരോട്ടം..

Comments

Popular Posts