RAARIRO RARAARIRO....

 



PLEASE SUBSCRIBE OUR CHANNEL


രാരീരോ.... രാരാരി രോ ...

രാരിരോ.... രാരാരിരോ..(2)


കുഞ്ഞി കണ്ണും പൂട്ടി

പൊന്നും കിനാവുകൾ

കണ്ടുറങ്ങൂ.. അൽ അമീനേ....

കണ്ണീരുണങ്ങാത്ത ഉമ്മാന്റെ താരാട്ട്

കേട്ടുറങ്ങൂ അൽ അമീനേ.....

(കുഞ്ഞി കണ്ണും പൂട്ടി )


മക്കത്തെ ഒരു മൺകുടിലിന്റെ

ഉള്ളിൽ നി ന്നാണല്ലോ ആർദ്രമാമീ ഒരീണം ....

വല്ലായ്മ പൂണ്ടേറെ ശോകാന്തരത്തിലെ

പൂവായ് വിരിഞ്ഞതാണാർദ്ര സ്വരം .... (2)

ദു:ഖാർത്ഥയാകിലും വേർപാടിൻ നോവിലും (2)

ആമിന താരാട്ടി അൽ അമീനേ....

( കുഞ്ഞി കണ്ണും പൂട്ടി )


പൂർണേന്തു തോൽക്കുന്ന

താരിളം മേനിയിൽ

പൊന്നുമ്മ നൽകുവാൻ ബാപ്പയില്ല ....

ഉമ്മാന്റെ ലോകത്ത് മോനോട് കിന്നാരം

ചൊല്ലുവാൻ പൊന്നുപ്പ വന്നതില്ല .........

(പൂർണേന്തു തോൽക്കുന്ന )


അകലേക്ക് പോയെങ്ങ് പ്രിയമുള്ള തോഴാ...(2)

യത്തീമായ് പോയല്ലോ അൽ അമീനേ.....

( രാരീരോ... രാരാരിരോ..)

(കുഞ്ഞി കണ്ണും പൂട്ടി )



Comments

Popular Posts