PRIYARAM HABEEBINTE MUNNIL.... LYRICS

 പ്രിയരാം ഹബീബിന്റെ മുന്നിൽ




 പ്രിയരാം ഹബീബിന്റെ മുന്നിൽ

പ്രണയം പറഞ്ഞെന്റെ വരികൾ

പ്രിയരാം ഹബീബിന്റെ മുന്നിൽ

പ്രണയം പറഞ്ഞെന്റെ വരികൾ


അകിലം പടക്കാൻ നിദാനം റസൂല്

അമ്പിയാക്കൾക്കും ഇമാമെൻ ഹബീബ്

അകിലം പടക്കാൻ നിദാനം റസൂല്

അമ്പിയാക്കൾക്കും ഇമാമെൻ ഹബീബ്


പ്രിയരാം ഹബീബിന്റെ മുന്നിൽ

പ്രണയം പറഞ്ഞെന്റെ വരികൾ


മാതൃകാ ജീവിതം മാലോകർക്കാശ്രയം

മന്നാന്റെ വരദാനം അതിനാൽ പ്രകാശം

മാതൃകാ ജീവിതം മാലോകർക്കാശ്രയം

മന്നാന്റെ വരദാനം അതിനാൽ പ്രകാശം


നാളുകൾ ഏറെ ഞാൻ എഴുതിടും നബിയേ

കനിയുകിൽ ഇവനേ ജീവിതം ശുഭമേ...


അസ്സലാം വസ്സലാം അലയ്ക്ക

യാ ഹബീബേ ഹുദാ...

സ്നേഹികൾ പാടിടും

ഖാത്തിമുൽ അമ്പിയാ...

അസ്സലാം വസ്സലാം അലയ്ക്ക

യാ ഹബീബേ ഹുദാ...

സ്നേഹികൾ പാടിടും

ഖാത്തിമുൽ അമ്പിയാ...


പ്രിയരാം ഹബീബിന്റെ മുന്നിൽ

പ്രണയം പറഞ്ഞെന്റെ വരികൾ


തീരാത്ത നന്മകൾ നീക്കിയും തിന്മകൾ

നീറുന്ന വ്യഥകളിൽ നൂറായി തങ്ങൾ

തീരാത്ത നന്മകൾ നീക്കിയും തിന്മകൾ

നീറുന്ന വ്യഥകളിൽ നൂറായി തങ്ങൾ


ഇടറും സ്വിറാത്തിൽ തുണ വേണം ഗുരുവേ..

പിഴവേറും ഇവനിൽ ശുപാർശക പ്രഭുവേ..


ഉത്തമർ സൽഗുണർ ഉമ്മത്തിൻ നായകർ

ഉലകമിൽ ഉന്നതർ സൃഷ്ടിയിൽ കാമിലർ...

ഉത്തമർ സൽഗുണർ ഉമ്മത്തിൻ നായകർ

ഉലകമിൽ ഉന്നതർ സൃഷ്ടിയിൽ കാമിലർ...


പ്രിയരാം ഹബീബിന്റെ മുന്നിൽ...

പ്രണയം പറഞ്ഞെന്റെ വരികൾ...

അകിലം പടക്കാൻ നിദാനം റസൂല്...

അമ്പിയാക്കൾക്കും ഇമാമെൻ ഹബീബ്.




Comments

Popular Posts