SHATHAKODI THARAKAM.... LYRICS
ശതകോടി താരകം
ശതകോടി താരകം
വാനം കവർന്നാലും
സൂര്യതാരരാജാവിൻ
പ്രജകൾ നിരന്നാലും ( 2 )
തിരുത്വാഹ മുനീറിന്
ഒളി വിതറുമ്പോൾ നിഷ്ഫലമാ മഖിലം
انت نور علي نور تجلي
انت مصباح الصدور يا خلّي
(ശതകോടി താരകം)
ആയിരമായിരം രാവുകളിൽ
മദ്ഹോതിയിരുന്നാലും
ആ തിരു നൂറിൻ മദ്ഹിൻ ശീലുകൾ
തീരില്ലൊരു നാളും ( 2 )
മേലേ മിന്നും താരങ്ങൾക്കിടയിലെ
ചന്ദ്രൻ പോൽ തിങ്കൾ (2)
യാഹബീബി യാ റസൂൽ സലാം
(ശതകോടി താരകം)
വേദ മറിഞ്ഞ ബഹീറ പറഞ്ഞിത്
ഖാത്തിമുൽ അമ്പിയർ
വേദന തീർത്ത് ശിഫാ പകരുന്നിവർ
ലോക വിമോചകര് (2)
ആദം മുന്നെ ഉദിച്ചവര്
ആശ്രയമായി ഭവിച്ചവര്
ആഖിറ നാളിലെ ശാഫിയര്
ആകെ സലാമത്തിൻ പൊരുള് ( 2 )
ആ പ്രഭാവ സമാനമിനിയാര് ………
(ശതകോടി താരകം)
Comments
Post a Comment