ZAHRA ZOELLE EID ISHAL MUHAMMED RAHIL
ZAHRA ZOELLE EID ISHAL
MUHAMMED RAHIL
TEAM UNICORNS
ആദിയോൻ ആദരിത്തേ ത്വാഹാ റസൂല്
അവരുടെ ചെയ്തികളിൽ എന്തൊരു ചേല്
അറിവിൻ നിറകുടമീ സ്നേഹ നിലാവ്
അഴകിൽ പൂത്തുലഞ്ഞ പൗർണമി രാവ്
മിഴികൾ താരകങ്ങൾ മൊഴിയിൽ തേൻകണങ്ങൾ
പറഞ്ഞാൽ തീരുകില്ല ലങ്കും ചന്തങ്ങൾ
മിഴികൾ താരകങ്ങൾ മൊഴിയിൽ തേൻകണങ്ങൾ
പറഞ്ഞാൽ തീരുകില്ല ലങ്കും ചന്തങ്ങൾ
ഖൈറുൽ ബറാ നബിയാ കാരുണ്യ കണ്മണിയാ
ആകെയീ ലോകത്തിന്റെ ഭാഗ്യ നിധിയാ
(ആദിയോൻ)
അകലെ മദീനയിൽ സയ്യിദിരിക്കുന്നു
അവിടേക്കെൻ ഹൃദയം പാറിപ്പറക്കുന്നു
കുറുകും പ്രാവുകളുടെ കൂടെയിരിക്കുന്നു
കുയിലായ് തിരുനബിയുടെ മദ്ഹ് പുകഴ്ത്തുന്നു
ഒളിവർ ബിലാലിന്റെ ത്യാഗമോർത്തു തേങ്ങി
ഒഴുകും കാറ്റിലൂടെ ഓർമകളിൽ നീങ്ങി
പ്രിയനബിയും സഹചരുമെന്നരികിലെന്നു തോന്നി
ബദറുഹദിലെ മണൽത്തരികളിൽ അവരേയിന്നും തേടി
(ആദിയോൻ)
ഹാമാരെ പ്യാരേ നബി ഇശ്ഖ് കി ഹേ ദരിയാ
ഉൻകി ചാഹത് മേ ചമക്തി ഹേ ദുനിയാ
ജിസ് കെ ദിൽ ഉൻ കെ സുന്നത് മേ ഖോഗാ
ഉസ് കെ ലിയേ കൽ ജന്നത് മേ ജാഗാ
ബട്കർ ഉൻ കെ നാം പേ സ്വലാത്ത് കർനാ
ദഡ്കൻ മേ ഭീ നബി പേ മൊഹബ്ബത് രഖ്‌നാ
ചോട്ടിസി ഏക് ഉംറ് ഹേ ഫിർ മൗത് മേ ഹേ ജാനാ
ചോഡ് കെ ജാനേ സെ പെഹലെ സഫർ ചൽമദീനാ
(ആദിയോൻ)
Comments
Post a Comment