സൂറത്തുല്‍ ഇഖ്‌ലാസ് മഹത്വങ്ങൾ

 
സൂറത്തുല്‍ ഇഖ്‌ലാസ് മഹത്വങ്ങൾ 




നബി (സ) പറഞ്ഞു ഒരാള്‍ ഖുല്‍ഹുവള്ളാഹു എന്ന സൂറത്ത് പത്തു പ്രാവശ്യം ഓതിയാല്‍ അവനു വേണ്ടി സ്വര്‍ഗത്തില്‍ ഒരു കൊട്ടാരം നിര്‍മിക്കും.


ഇരുപത് തവണ ഓതിയാല്‍ രണ്ടു മാളികകളും മുപ്പതു തവണ ഓതിയാല്‍ മൂന്ന് മാളികകളും നിര്‍മ്മിക്കപ്പെടും.


ഇത് കേട്ട ഉമര്‍ (റ) പറഞ്ഞു എങ്കില്‍ ഞങ്ങളുടെ സ്വര്‍ഗീയ മാളികകള്‍ ഞങ്ങള്‍ വര്‍ദ്ധിപ്പിക്കും. അപ്പോള്‍ നബി (സ) പറഞ്ഞു. നിങ്ങളെത്ര വര്‍ദ്ധിപ്പിച്ചാലും അത് അല്ലാഹു നല്‍കാന്‍ കഴിവുള്ളവനാണ്.

(ദാരിമി മിശ്കാത്ത്-190)


അബൂഹുറൈറ(റ) പറയുന്നു. ഞാന്‍

നബി (സ)യോടൊപ്പം വരികയായിരുന്നു .അപ്പോള്‍ ഒരു വ്യക്തി സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുന്നതായി കേട്ടു.

നബി (സ) പറഞ്ഞു. നിര്‍ബന്ധമായിക്കഴിഞ്ഞു. ഞാന്‍ ചോദിച്ചു എന്താണ് നബിയെ നിര്‍ബന്ധമായത്?(ആ സൂറത്ത് പാരായണം ചെയ്യുന്നവന്) സ്വര്‍ഗം നിര്‍ബന്ധമായി

(ഇബനു കസീര്‍ 4-518)


ഉറങ്ങാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ തന്റെ വിരിപ്പില്‍ വലതു വശം ചരിഞ്ഞു കിടന്നുകൊണ്ട് സൂറത്തുല്‍ ഇഖ്‌ലാസ് ഓതിയാല്‍ അന്ത്യ നാളില്‍ അല്ലാഹു അവനോട് പറയും നീ വലതു ഭാഗത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക

(തുര്‍മുദി- 188)


ജീവിത കാലത്ത് ഒരാള്‍ ഒരു ലക്ഷം ഇഖ്‌ലാസ് ഓതിയാല്‍ പരലോകത്ത് വിചാരണ നാളില്‍ മനുഷ്യരുമായുള്ള ബാധ്യതകള്‍ പോലും 

അല്ലാഹു ഏറ്റെടുത്ത് സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍ അവസരം നല്‍കുന്നു

(ഹാഷിയ ജൗഹറത്തുതൗഹീദ്, ബാജൂരി)


Comments