കോഴികള്‍ (ഹദീസുകള്‍)

 അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം: നബി(സ്വ) പ്രസ്താവിച്ചു:


إذا سمعتم صياح الدّيكة فاسألوا اللّه من فضله فإنّها رأت ملكا واذا سمعتم نهيق الحمير فتعوّذوا باللّه من الشيطان فانها رأت شيطانا (متفق عليه).


നിങ്ങൾ പൂവൻ കോഴി കൂവുന്നതു കേട്ടാൽ അല്ലാഹുവിനോട് അവന്റെ ഔദാര്യം ചോദിക്കുക. കോഴി മലക്കിനെ കണ്ടതുകൊണ്ടാണ് കൂവുന്നത്. നിങ്ങൾ കഴുത, ശബ്ദിക്കുന്നത് കേട്ടാൽ അല്ലാഹുവിനോട് പിശാചിന്റെ ശല്യത്തിൽ നിന്നും കാവൽ ചോദിക്കുക. പിശാചിനെ കണ്ടതുകൊണ്ടാണ് കഴുത ശബ്ദിക്കുന്നത് (ബുഖാരി, മുസ്‌ലിം).


തിരുനബി(സ്വ) അരുളുന്നു:


الدّيك الأبيض خليلي (کنز العمال)


 വെളുത്ത പൂവൻകോഴി എന്റെ ഖലീലാണ്. 


الدّيك الأبيض صدیقي وعدوّ الشيطان يحرس صاحبه وسبع دور خلفه (کنز العمال).


വെളുത്ത പൂവൻകോഴി എന്റെ കൂട്ടുകാരനും പിശാചിന്റെ ശത്രുവുമാണ്. കോഴി താമസിക്കുന്ന വീടിനെയും ചുറ്റുമുള്ള ഏഴു വീടുകളെയും കോഴി സംരക്ഷിക്കും.


നബി(സ്വ) പറയുന്നു:


ثلاثة اصوات يحبّها اللّه تعالى صوت الدّيك وصوت قارأ القرآن وصوت المستغفرين بالاسحار (کنز العمال).


മൂന്നു ശബ്ദങ്ങളെ അല്ലാഹു ഇഷ്ടപ്പെടും. പൂവൻകോഴിയുടെ കൂവൽ, ഖുർആൻ പാരായണത്തിന്റെ ശബ്ദം, അത്താഴ സമയങ്ങളിൽ പ്രാർത്ഥിക്കുന്ന ശബ്ദം.


 തിരുനബി(സ്വ) അരുളി:


لا تسبّوا الدّيك فإنه يوقظ للصلوة (ابوداود).


നിങ്ങൾ പൂവൻകോഴിയെ ശകാരിക്കരുത്. കാരണം അതു നിസ്കാരത്തിനായി ജനങ്ങളെ വിളിച്ചുണർത്തുന്ന ജീവിയാണ് (ഹയാത്തുൽ ഹയവാൻ: 2/433).


അർശിന്റെ വാഹകരായ മലക്കുകൾ ബാങ്ക് വിളിക്കുന്ന സമയത്താണ് കോഴി കൂവുന്നതെന്നും അശ്രദ്ധയിൽ അകപ്പെട്ടവരേ, നിങ്ങൾ അല്ലാഹുവിനെ സ്മരിക്കുക എന്നാണു കൂവി കൊണ്ട് കോഴി പറയുന്നതെന്നും പ്രസിദ്ധിയാർജിച്ചിട്ടുണ്ട് (ബിഗ്‌യ,‌ പേജ്: 24)

Comments

Popular Posts