TEACHERS DAY SPECIAL CHALLENGE 1
TEACHERS DAY SPECIAL
AUDIANCE MARKS
CODE LETTER A
RAISHA
TEAM LEGENDS
അ പഠിച്ചു ആനന്ദം കണ്ടു ആ പഠിച്ചു ആനയെ കണ്ടു ചെറിയ അക്ഷരങ്ങളിലൂടെ വലിയ ലോകം കാണിച്ചുതന്നു. പെൻസിൽ പിടിപ്പിച്ച കൈകൾ. അക്ഷരങ്ങൾ തെറ്റായി എഴുതുമ്പോൾ മയക്കാൻ പിൻഭാഗത്ത്റബ്ബർ. തുണ്ടു മുണ്ട് പെൻസിൽ നിന്ന് പെൻ ലേക്കുള്ള യാത്ര പ്രഭാതങ്ങൾ വിരിയിക്കുന്നു അക്ഷരങ്ങൾ കൊണ്ട് ആനന്ദം ആക്കി ഇടാൻ ആവതും ആലോചിച്ച് ഇടാം
നിലവില്‍ AUDIANCE MARKS :15
CODE LETTER B
RAMSHEENA
TEAM UNICORNS
വിദ്യാഭ്യാസ കാലം നെല്ലിക്ക പോലെയാണ് ആദ്യം കയ്‌ക്കും പിന്നെ മധുരമേ കാണൂ...
ഗുണന പട്ടികയും ഈണത്തില്‍ ചൊല്ലിയ നാടൻ പാട്ടും കടിച്ചു മൂല പൊട്ടിച സ്ലേറ്റും പിന്നെ കേട്ടാലും കേട്ടാലും കൊതി തീരാത്ത കഥകളും എല്ലാം ഓർമ്മകൾ മാത്രം...
സ്കൂളിന്റെ തൊട്ടടുത്ത ബാബുന്റെ കടയില്‍ തള്ളികേറി നിന്ന്‍ തട്ടിൻ പുറത്ത് ഉമ്മ അലക്ഷമായി കൊണ്ട് വെച്ച നാണയ തുട്ടുകള്‍ക്ക് വാങ്ങിയ പുളിയും ഈര്‍ക്കിലില്‍ കുത്തിയ മധുരമുള്ള ഐസും അതിന്റെയൊക്കെ കൊതി ഇന്നും മനസ്സിൽ മായാതെ....
ഹോം വർക്ക് ചെയ്യാഞ്ഞിട്ട് കിട്ടിയ ചൂരല്‍ മരുന്നുകളും പിന്നേയും കാലചക്രത്തില്‍ തേഞ്ഞ് മാഞ്ഞു പോയി.......
നിലവില്‍ AUDIANCE MARKS 10
CODE LETTER C
ASMINA
TEAM LEGENDS
ഇന്ന് സെപ്റ്റംബര്‍ അഞ്ച്, കുട്ടിക്കാലം മുതല്‍ നമുക്ക് അറിവും വിദ്യയും പറഞ്ഞു തരുന്ന അധ്യാപകരെ ഓര്‍മ്മിക്കാനുള്ള ദിവസം....
കരയുമ്പോൾ ആശ്വസിപ്പിച്ച ,തളരുമ്പോൾ കരുത്ത് പകർന്ന് കൂടെനിന്ന അധ്യാപകരെയും വീണ്ടും കാണാനും അവർക്കൊപ്പം നിമിഷങ്ങൾ പങ്കിടാനും കൊതിക്കാത്തവരുണ്ടാകില്ല...
സ്‌കൂളുകളിലും ഇപ്പോള്‍ ഓണ്‍ലൈനിലൂടെയാണ് ക്ലാസുകള്‍ നടത്തുന്നത്....
ഇന്ന് ലോകത്തെ വിദ്യാഭ്യാസ രീതി കൊവിഡിനെ തുടര്‍ന്ന് മാറിയിരിക്കുകയാണ്...
ഈ ദിനത്തിൽ നമുക്കോർക്കാം നമ്മുടെ അധ്യാപകരെ....
മാതാപിതാക്കൾ ജീവൻ നൽകിയപ്പോൾ, അത് എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ചത് അധ്യാപകരാണ്...തല്ലിയും തലോടിയും താങ്കൾ പകർന്ന നല്ല പാഠങ്ങളാണ് എൻറെ ജീവിതത്തെ രൂപപ്പെടുത്തിയത്... പ്രിയ അധ്യാപികയ്ക്ക്/അധ്യാപകന് ഒരു അവിസ്മരണീയമായ അധ്യാപക ദിനം ആശംസിക്കുന്നു
നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും നല്ലൊരു സന്ദേശത്തിലൂടെ നമുക്ക് അവരെ ഓർക്കാം. അവർക്ക് ഈ ദിനം നമുക്ക് സമ്മാനിക്കാം...
നന്ദി
നിലവില്‍ AUDIANCE MARKS: 50
CODELETTER D
MUHSINA
TEAM RED RAPIDS
നിങ്ങൾ ആരെങ്കിലും മാലാഖമാരെ കണ്ടിട്ടുണ്ടോ ....? ഞാൻ കണ്ടിട്ടുണ്ട് ..... ഒന്നല്ല ഒരുപാട് വട്ടം കലാവിരുതുകൾ ചുവരിൽ എഴുത്ത് പതിവായപ്പോൾ അരുതെന്ന് പറഞ് തന്ന ആദ്യ ഗുരുവാണ് എൻറെ ഉമ്മ...... അക്ഷരങ്ങൾകൊപ്പം അറിവു പകർന്നു തന്ന അധ്യാപകർ ഒക്കെ ദൈവം ഭൂമിയിലേക്കയച്ച മാലാഖമാർ ആയിരുന്നു..... ഗണിതവും ശാസ്ത്രവും ഒന്നും ഇപ്പൊ മനസ്സിൽ ഇല്ലെങ്കിലും വൈകി വന്നതിന് ക്ലാസ്സിൽ കയറ്റാത്തതും അനുവാദം കൂടാതെ ക്യാമ്പസിന് വെളിയിൽ പോയതിന് ശിക്ഷ നൽകിയതിലൂടെയും ഒരുപാട് നല്ല പാഠങ്ങൾ പഠിപ്പിച്ച എൻറെ പ്രിയപ്പെട്ട അധ്യാപകർ ,ജീവിത താളുകളിൽ തുന്നി ചേർത്തതൊക്കെ എന്നന്നേയ്ക്കുമായിരുന്നു.....
നിലവില്‍ AUDIANCE MARKS: 35
AUDIANCE MARKS WISE RESULT
FIRST ASMINA TEAM LEGENDS
SECOND MUHSINA TEAM RED RAPIDS
THIRD RAISHA TEAM LEGENDS
Comments
Post a Comment