കുടുംബ ജീവിതം ഇസ്ലാമിൽ

 കുടുംബ ജീവിതം ഇസ്ലാമിൽ




സ്ത്രീകള്‍ക്കുള്ള ഉപദേശങ്ങള്‍.


1- സല്‍സ്വഭാവിയായ ഒരു സ്ത്രീ 70 ഔലിയാക്കളെക്കാള്‍ ഉത്തമയാണ്.

2- ദുഃസ്വഭാവിയായ ഒരു സ്ത്രീ 1000 പുരുഷന്മാരേക്കാള്‍ മോശമാണ്.

3- ഒരു ഗര്‍ഭിണിയായ സ്ത്രീയുടെ 2 റകഅത്ത് നിസ്കാരം സാധാരണ സ്ത്രീയുടെ 80 റകഅത്തിന് തുല്യമാണ്.

4- ഒരു സ്ത്രീ തന്‍റെ കുഞ്ഞിന് 2 വയസ്സ് വരെ മുലപ്പാല്‍ കൊടുത്താല്‍ അവള്‍ കൊടുക്കുന്ന ഓരോ തുള്ളി പാലിനും ഓരോ നന്മ വീതം എഴുതപ്പെടുന്നതാണ്.

5- തന്‍റെ ഭര്‍ത്താവ് ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടില്‍ വരുമ്പോള്‍ ഭാര്യ സന്തോഷപൂര്‍വ്വം സ്വീകരിച്ചാല്‍ ഒരു ജിഹാദിന്‍റെ കൂലി ലഭിക്കുന്നതാണ്.

6- ഒരു സ്ത്രീ തന്‍റെ കുഞ്ഞിന്‍റെ കരച്ചില്‍ കാരണമായി രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചാല്‍ അവള്‍ക്ക് 20 അടിമകളെ മോചിപ്പിച്ച പ്രതിഫലം ലഭിക്കുന്നതാണ്.

7- ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം റഹ്മതത്തിന്‍റെ നോട്ടം നോക്കിയാല്‍ അവര്‍ രണ്ടുപേരുടെയും മേല്‍ അല്ലാഹു റഹ്മത്തിന്‍റെ നോട്ടം നോക്കുകയും, അനുഗ്രഹിക്കുന്നതുമാണ്.

8- ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനെ അനുസരിക്കുകയും ദീനിന്‍റെ മാര്‍ഗ്ഗത്തില്‍ അവള്‍ തന്‍റെ വീട്ടില്‍ ദീനിന്‍റെ വിലക്കുകള്‍ അനുസരിച്ച് കഴിയുകയും ചെയ്‌താല്‍ അവള്‍ തന്‍റെ ഭര്‍ത്താവിനേക്കാള്‍ 500 വര്‍ഷം മുമ്പ് സ്വര്‍ഗ്ഗത്തില്‍ കടക്കുന്നതാണ്. 70,000 ഹൂറുല്‍ഈങ്ങളുടെയും മലക്കുകളുടെയും നേതാവാകുകയും ചെയ്യുന്നതാണ്.

9- ഒരു സ്ത്രീ ബിസ്മി ചൊല്ലിക്കൊണ്ട് പാല്‍ കറന്നാല്‍ ആ മൃഗം അവള്‍ക്ക് വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യുന്നതാണ്.

10- ഒരു സ്ത്രീ തന്‍റെ കുഞ്ഞിന്‍റെ രോഗം കാരണം ഉറക്കമൊഴിക്കുകയും കുഞ്ഞിനെ പാടി ഉറക്കുകയും ചെയ്‌താല്‍ അല്ലാഹു അവളുടെ എല്ലാ പാപങ്ങളും പൊറുക്കുകയും 12 വര്‍ഷത്തെ മഖ്‌ബൂലായ ഇബാദത്തിന്‍റെ പ്രതിഫലം ലഭിക്കുന്നതുമാണ്.

11- ഒരു സ്ത്രീ ബിസ്മി ചൊല്ലിക്കൊണ്ട് മാവ് കുഴച്ചാല്‍ ആ മാവ് കൊണ്ടുണ്ടാക്കുന്ന ആഹാരത്തില്‍ ബറക്കത്ത് ചെയ്യുന്നതാണ്.

12- ഒരു സ്ത്രീ അന്യപുരുഷനെ കൊണ്ടുപോയാല്‍ അല്ലാഹു അവളുടെ മേല്‍ ശപിക്കും. അന്യസ്ത്രീയെ ഹറാമാക്കിയത് പോലെ അന്യപുരുഷനെയും ഹറാമാക്കിയതാണ്.

13- ഒരു സ്ത്രീ നമസ്കാരം, നോമ്പ് സൂക്ഷ്‌മതയോടെ നിര്‍വ്വഹിച്ച് തന്‍റെ ഭര്‍ത്താവിന് ഖിദ്മത്ത് ചെയ്ത് ജീവിതം കഴിച്ചുക്കൂട്ടിയാല്‍ സ്വര്‍ഗ്ഗത്തില്‍ 7 വാതിലില്‍ കൂടി പ്രവേശിക്കാവുന്നതാണ്.

14- ഒരു സ്ത്രീ തന്‍റെ വീട് ദിക്ര്‍ ചൊല്ലിക്കൊണ്ട് അടിച്ചുവാരിയാല്‍ കഅ്ബ വൃത്തിയാക്കിയതിന്‍റെ പ്രതിഫലമാണ്.

15- ഭര്‍ത്താവിന്‍റെ കോപം സമ്പാദിച്ച സ്ത്രീയുടെ നമസ്കാരം സ്വീകരിക്കുകയില്ല.

16- ഒരു സ്ത്രീ പ്രസവിച്ചാല്‍ 70 വര്‍ഷത്തെ ഇബാദത്തിന്‍റെ പ്രതിഫലവും, പ്രസവം കാരണം ഉണ്ടാകുന്ന വേദനക്ക് ഓരോ ഹജ്ജിന്‍റെ പ്രതിഫലവും എഴുതപ്പെടുന്നതാണ്.

17- ഗര്‍ഭിണിക്ക് പകല്‍ നോമ്പും രാത്രി ഇബാദത്തും കണക്കാക്കിയിരിക്കുന്നു.

18- ഒരു സ്ത്രീ പ്രസവം കഴിഞ്ഞ് 70 ദിവസത്തിനകം മരിച്ചുപോയാല്‍ അവള്‍ക്ക് ഒരു വര്‍ഷത്തെ നോമ്പ്, നമസ്കാരം എന്നിവയുടെ പ്രതിഫലം ലഭിക്കുന്നതാണ്.

19- ഒരു സ്ത്രീ തന്‍റെ കുഞ്ഞിന് നിശ്ചയിക്കപ്പെട്ട കാലയളവില്‍ മുലപ്പാല്‍ കൊടുത്താല്‍ ഒരു മലക്ക് അവളെ നോക്കി സ്വര്‍ഗ്ഗം നിനക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു എന്നു പറയുന്നതാണ്.

20- ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവ് ആവശ്യപ്പെടാതെ ശരീരം മുഴുവന്‍ തടവിക്കൊടുത്താല്‍ 7 തോല സ്വദഖ ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ്.

21- ഭര്‍ത്താവ് തൃപ്തിപ്പെട്ട നിലയില്‍ മരണപ്പെട്ടാല്‍ ആ സ്ത്രീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്.

22- ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിന് ഭക്ഷണം നല്‍കുകയും, ഭര്‍ത്താവിന്‍റെ അഭാവത്തില്‍ തന്‍റെ ശരീരത്തിലും ധനത്തിലും യാതൊരു വിധത്തിലും എതിര് പ്രവര്‍ത്തിക്കാതിരുന്നാല്‍ അവള്‍ക്ക് 12 വര്‍ഷത്തെ ഇബാദത്തിന്‍റെ പ്രതിഫലം ലഭിക്കുന്നതാണ്.

23- ഒരു ഭര്‍ത്താവ് തന്‍റെ ഭാര്യക്ക് ഒരു മസ്അല പഠിപ്പിക്കുന്നത് 50 വര്‍ഷത്തെ ഇബാദത്തിന് തുല്യമാണ്.

24- സല്‍ക്കര്‍മ്മം ചെയ്ത ഒരു സ്ത്രീ 70 പുരുഷന്മാരേക്കാള്‍ ശ്രേഷ്ഠമാണ്.

25- സ്ത്രീകളുടെ ജിഹാദ് ഭര്‍ത്താവിനെ അനുസരിക്കലാണ്.

26- ആണുങ്ങളുമായി കൂടിക്കലര്‍ന്ന്‍ നില്‍ക്കരുത്.

27- വഴിയുടെ നടുവില്‍കൂടെ നടക്കാതെ ഓരം ചേര്‍ന്ന്‍ നടക്കുക.

28- വെള്ളി ആഭരണം ഉപയോഗിക്കല്‍ ഉത്തമം.

29- പൊങ്ങച്ചം കാണിക്കാന്‍ വേണ്ടി സ്വര്‍ണ്ണം ഉപയോഗിക്കുന്ന സ്ത്രീകള്‍ സൂക്ഷിക്കേണ്ടതാണ്.

30- സ്ത്രീകള്‍ വളരെ നേര്‍ത്ത സുഗന്ധദ്രവ്യം ഉപയോഗിക്കുക.

31- നേര്‍ത്ത വസ്ത്രം ധരിക്കാതിരിക്കുക.

32- ഭര്‍ത്താവിന് വേണ്ടി എപ്പോഴും കൈയ്യില്‍ മൈലാഞ്ചി ഇടുക.

33- മേല്‍വസ്ത്രം നേര്‍ത്തതാണെങ്കില്‍ അടിയില്‍ കട്ടിയുള്ളത് ധരിക്കുക.

34- കിലുങ്ങുന്ന ആഭരണം ധരിക്കരുത്.

35- പുരുഷന്മാരുടെ രൂപവും കോലവും സ്വീകരിക്കുന്ന സ്ര്തീകളെ അല്ലാഹു ശപിച്ചിരിക്കുന്നു.

ഇതെല്ലാം ഇസ്ലാമിലെ സ്ത്രീകള്‍ക്കുള്ള ഉപദേശങ്ങളാണ്. അല്ലാഹു എത്ര അനുഗ്രഹമാണ് സ്ത്രീകള്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതെല്ലാം അല്ലാഹു വാഗ്ദാനം ചെയ്തിട്ടും സ്ത്രീകളാണ് കൂടുതലും നരകത്തില്‍. ചില സ്ത്രീകള്‍ നമസ്കാരവും മറ്റും മുറപോലെ ചെയ്യും, പക്ഷെ, ഭര്‍ത്താവിനെ നല്ലപോലെ അനുസരിക്കുകയും, നല്ലപോലെ ശുശ്രൂഷിക്കുകയും ചെയ്യില്ല. അവരെന്തെങ്കിലും ആവശ്യപ്പെട്ടാല്‍ അവരോട് ദേഷ്യപ്പെടും. എല്ലാ സ്ത്രീകളും ഇതുപോലെയല്ല എന്നാലും ഉണ്ട് നമ്മുടെ ഇടയില്‍ ഇത്തരം സ്ത്രീകള്‍. ഭര്‍ത്താവിന്‍റെ മനസ്സില്‍ സമാധാനം നല്‍കുന്ന ഭാര്യ ഉണ്ടായാല്‍ അവര്‍ക്ക് എത്ര സന്തോഷവും സമാധാനവും ഉണ്ടാകും. അവരുടെ ഉള്ളില്‍ ഒരുപാട് പ്രശ്നങ്ങളും വിഷമങ്ങളുമുണ്ടാകും, പക്ഷെ അവര്‍ പുറത്ത് പറയില്ല. ഈ പ്രശ്നങ്ങളുടെ കൂടെ അവരെ വെറുപ്പിച്ചാല്‍ എത്രത്തോളം വിഷമവും പ്രയാസവും അവര്‍ക്കുണ്ടാകും. ഭാര്യമാര്‍ അതെല്ലാം മനസ്സിലാക്കി അവരോട് കൂടെ ക്ഷമിച്ച് പൊരുത്തപ്പെട്ട് കഴിയുക. ഭര്‍ത്താവിന് ദീനിന്‍റെ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കില്ല. അതിനു പകരം മറ്റുള്ളവരുടെ കുറ്റവും, ഓരോ ആവശ്യമില്ലാത്ത കാര്യങ്ങളും പറഞ്ഞ് അവരെ ബുദ്ധിമുട്ടിക്കും. ഇങ്ങനെ ഒന്നും ആകാതെ എല്ലാവരും സല്‍സ്വഭാവിയായ ഭാര്യമാരായിത്തീരുക. അള്ളാഹു എല്ലാവരേയും അനുഗ്രഹിക്കട്ടെ..........


അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ


صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ

صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ

اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ


ദുആ വസിയ്യത്തോടെ....

Comments

Popular Posts