ബദർ തവസ്സുൽ ബൈത്ത്

               ബദർ തവസ്സുൽ ബൈത്ത് 

لَا إِلَـٰهَ إِلَّا اللَّـهُ لَا إِلَـٰهَ إِلَّا اللَّـهُ

لَا إِلَـٰهَ إِلَّا اللَّـهُ مُحَمَّدٌ رَسُوُلُ اللّٰه

എല്ലാ ഗുണങ്ങള്‍ നേടുവാന്‍ 

കുറ്റങ്ങളെല്ലാം നീങ്ങുവാന്‍ സ്വര്‍ഗ്ഗത്തിലൊന്നായി ചേരുവാന്‍

ബദ് രീങ്ങളാല്‍ തുണ റബ്ബനാ..

لَا إِلَـٰهَ إِلَّا اللَّـهُ لَا إِلَـٰهَ إِلَّا اللَّـهُ

لَا إِلَـٰهَ إِلَّا اللَّـهُ مُحَمَّدٌ رَسُوُلُ اللّٰه

കടം വീടി സന്തോഷിക്കുവാന്‍ കുടുംബങ്ങളില്‍ ഗുണം ചെയ്യുവാന്‍

ഖൈറായ പാതയില്‍ നീങ്ങുവാന്‍ 

ബദ് രീങ്ങളാല്‍ തുണ റബ്ബനാ..

لَا إِلَـٰهَ إِلَّا اللَّـهُ لَا إِلَـٰهَ إِلَّا اللَّـهُ

لَا إِلَـٰهَ إِلَّا اللَّـهُ مُحَمَّدٌ رَسُوُلُ اللّٰه

ദിക്റും സ്വലാത്തും നിത്യമില്‍ 

ചെയ്ത ഖുശൂഹും സത്യമില്‍

സത്തായ ഈമനുള്ളതില്‍ 

ബദ് രീങ്ങളാല്‍ തുണ റബ്ബനാ..

لَا إِلَـٰهَ إِلَّا اللَّـهُ لَا إِلَـٰهَ إِلَّا اللَّـهُ

لَا إِلَـٰهَ إِلَّا اللَّـهُ مُحَمَّدٌ رَسُوُلُ اللّٰه

സന്താന സൗഭാഗ്യത്തിനും 

സൗകര്യമുള്ളൊരു വീടിനും 

പ്രസവത്തിലേ എളുപ്പത്തിനും 

ബദ് രീങ്ങളാല്‍ തുണ റബ്ബനാ..

لَا إِلَـٰهَ إِلَّا اللَّـهُ لَا إِلَـٰهَ إِلَّا اللَّـهُ

لَا إِلَـٰهَ إِلَّا اللَّـهُ مُحَمَّدٌ رَسُوُلُ اللّٰه

പ്രഷറും പ്രമേഹം ഷുഗറതും 

അറ്റാക്ക് കാന്‍സര്‍ മുഴുവനും 

ശിഫ തന്ന് ദീര്‍ഘായുസ്സിനും

ബദ് രീങ്ങളാല്‍ തുണ റബ്ബനാ..

لَا إِلَـٰهَ إِلَّا اللَّـهُ لَا إِلَـٰهَ إِلَّا اللَّـهُ

لَا إِلَـٰهَ إِلَّا اللَّـهُ مُحَمَّدٌ رَسُوُلُ اللّٰه

കച്ചവടം കൃഷീ മുഴുവനും 

ചെയ്യുന്ന ജോലിയിലൊക്കെയും 

ബദ് രീങ്ങളെ ബറക്കത്തിനാല്‍ 

റഹ്മത്ത് താ യാ റബ്ബനാ..

لَا إِلَـٰهَ إِلَّا اللَّـهُ لَا إِلَـٰهَ إِلَّا اللَّـهُ

لَا إِلَـٰهَ إِلَّا اللَّـهُ مُحَمَّدٌ رَسُوُلُ اللّٰه

എല്ലാ ബലാലും ആഫത്തും 

എടങ്ങേറുകേള് മുസ്വീബത്തും 

ബദ് രീങ്ങളെ ബറക്കത്തിനാല്‍ 

യമയ് കാക്കണം യാ റബ്ബനാ..

لَا إِلَـٰهَ إِلَّا اللَّـهُ لَا إِلَـٰهَ إِلَّا اللَّـهُ

لَا إِلَـٰهَ إِلَّا اللَّـهُ مُحَمَّدٌ رَسُوُلُ اللّٰه

ദണ്ണം വബാ വസൂരിയും

മറ്റുള്ള ദീനമടങ്കലും 

ബദ് രീങ്ങളെ ബര്‍ക്കത്തിനാല്‍ ശിഫയാക്കണം യാ റബ്ബനാ..

لَا إِلَـٰهَ إِلَّا اللَّـهُ لَا إِلَـٰهَ إِلَّا اللَّـهُ

لَا إِلَـٰهَ إِلَّا اللَّـهُ مُحَمَّدٌ رَسُوُلُ اللّٰه

ദാഹം മൗത്തത് കൂട്ടിടും 

ഇബ്ലീസ് കൂസിനെ കാട്ടിടും

നേരം ലഈനവനാട്ടുവാന്‍ 

ബദ് രീങ്ങളാല്‍ തുണ റബ്ബനാ...

لَا إِلَـٰهَ إِلَّا اللَّـهُ لَا إِلَـٰهَ إِلَّا اللَّـهُ

لَا إِلَـٰهَ إِلَّا اللَّـهُ مُحَمَّدٌ رَسُوُلُ اللّٰه

 🤲റബ്ബ് സുബ്ഹാനഹുവതാല ബദ് രീങ്ങളുടെ ബർക്കത്തിനാൽ ഇരുലോക വിജയം നേടുന്നവരുടെ കൂട്ടത്തിൽ നമ്മെ ഉൾപ്പെടുത്തട്ടെ 

ആമീൻ യാ റബ്ബൽ ആലമീൻ..

Comments

Popular Posts