ZAHRA ZOELLE EID ISHAL
VOCAL:MARJANA BEEVI
TEAM RED RAPIDS
മദീനത്തെ മലറ് മണ്ണിൽ
മരതകാ മണലിന്റെ കവിളിൽ.
ചുണ്ടു ചേർത്തൊരു ചുംബനം
ഞാൻ കാത്തിരിപ്പുണ്ട്...
മഹാരാജ റസൂലെന്നെ.മാടി
മാടി വിളിച്ചു കണ്ട്
മഹിത ഭൂമിയിലൊന്നു ചെല്ലണ
പൂതിയും പൂണ്ട്...
മനം നീറി കരഞ്ഞാരെ. മധുര സ്നേഹം നുണഞ്ഞാരെ
മദദിനായൊരു മദ്ഹ് ഗാനം ഞാനുമുരണ്ട്......
മധുരമാണിന്നറിഞ്ഞാരെ.മദദ് പലരും പറഞ്ഞാരെ
മഹബതിന്നഹ് ലായിടാനെൻ ഖൽബകം വിണ്ട്.....
ത്വയ്‌ബ മിനാരത്തിൻ ചിത്രങ്ങളെൻ മനം
നിത്യം കിനാ കാണവെ..
ത്വാഹവെ പാപത്തിൻ കനവിലൊരു ദിനം
എത്തും ഞാൻ കാത്തിടവേ. (2)
അസർമുല്ല മണം വീശും കാറ്റേ -വന്ന്
മിസ്‌റിന്റെ കഥ പറഞ്ഞാട്ടേ ...
മുഖം പൊത്തി സുലൈഖ പൂ ബീവി -പണ്ട്
മുഹബ്ബത്താലല്ലേ ചിരി തൂകി
അസർമുല്ല മണം വീശും കാറ്റേ -വന്ന്
മിസ്‌റിന്റെ കഥ പറഞ്ഞാട്ടേ ...
മുഖം പൊത്തി സുലൈഖ പൂ ബീവി -പണ്ട്
മുഹബ്ബത്താലല്ലേ ചിരി തൂകി
മക്കത്ത് പൂത്തൊരു
ഈന്തമരത്തിലെ ഓരിലയായെങ്കില്‍...
ഹക്കൊത്ത മുഹമ്മദ് നടകൊണ്ട വഴിയിലെ
മണ്‍തരിയായെങ്കില്‍..
മുത്ത് ബിലാലിന്റെ..
മുത്ത് ബിലാലിന്റെ ബാങ്കൊലി പരത്തണ
കാറ്റലയായെങ്കില്‍...
മുംബരാം അംബിയാ വന്നുള്ള നാട്ടില്‍ ഞാന്‍
അന്നു പിറന്നെങ്കില്‍..
ആ...
അന്നു പിറന്നെങ്കില്‍...
മരുഭൂവിൽ പ്രകാശം റസൂൽ...
മലരായ് ത്വാഹ ദീനിൻ പൊരുൾ...(2)
അലിഫിൻ സന്നിധാനം പ്രഭാ...(2)
ഉദിയായ് സ്നേഹം നൽകി ഹുദാ...(2)
Comments
Post a Comment