TOM AND JERRY FUNNY MALAYALAM STORY PART 4
TOM AND JERRY FUNNY MALAYALAM STORY PART 4
ലോറി ഇടിച്ച ഓട്ടോ ഒരു വലിയ പുഴയിലേക്ക് വീണു ...ഓട്ടോ ഡ്രൈവർ അതിസാഹസികമായി നീന്തി കരക്ക് ചെന്നു എന്നിട്ട് ഓട്ടോയിൽ ഒരു യാത്രക്കാരൻ ഉണ്ടായിരുന്നു എന്ന് നാട്ടുകാരോട് പറഞ്ഞു ...നാട്ടുകാർ തിരച്ചിൽ തുടങ്ങി ...അഗ്നിശമന സേന എത്തി അവരും തിരച്ചിൽ നടത്തി ഒരു ഫലവും ഉണ്ടായില്ല... പക്ഷെ ലോറി അടിച്ചപ്പോൾ ഓട്ടോക്കാരനും ഓട്ടോയും മാത്രമാണ് പുഴയിൽ വീണത് ടോം തെറിച്ച് വീണത് റോഡിന്റെ ഒരു സൈഡിൽ ആയിരുന്നു 🤭
ഫോണ്‍ കിട്ടാനുള്ള തിരക്കിൽ ഒന്നും നോക്കാതെ ടോം നേരത്തെ സ്ഥലം വിട്ടിരുന്നു ...അങ്ങനെ ടോം ജെറിയുടെ വീട്ടിലെത്തി ഫോൺ ചോദിച്ചു ... അന്ന് ആദ്യമായി.. ജഗച്ചാലകില്ലാടി ജെറി പേടിച്ചു 😒 പതിയെ തന്റെ ഫോണിന് വേണ്ടി ചോദിച്ചു പക്ഷേ ഫോൺ കീശയിൽ ഇല്ല ടോം ചിന്തിച്ചു ആ അപകടം പറ്റിയ സ്ഥലത്ത് ഫോണ്‍ നഷ്ടപ്പെട്ടിട്ടുണ്ട് ഉടൻതന്നെ ടോം അങ്ങോട്ടേക്ക് പോയി സംഭവസ്ഥലത്ത് കുറേ ആളുകൾ ടോം വിചാരിച്ചു ഓട്ടോക്കാരന് എന്തോ അപകടം പറ്റിയെന്ന് .... നോക്കുമ്പോൾ ഓട്ടോകാരൻ അവിടെ നിന്ന് വീണ സ്ഥലം കാണിച്ചുകൊടുക്കുന്നകണ്ട ടോം മെല്ലെ ഫോണ്‍ വീണ സ്ഥലത്ത് എത്തി ഫോൺ തപ്പാൻ തുടങ്ങി അങ്ങനെ ഫോണ്‍ കിട്ടി ....ടോം വീണ്ടും ജെറിയുടെ വീട്ടിലേക്ക് പുറപ്പെട്ടു പക്ഷെ ഇന്ന് എത്തില്ല .....നാളെ എന്തായാലും എത്തും....,😉
Comments
Post a Comment