അഖില ചരാചര പരിപാലകനാം അഹദായവനുണ്ടൊരു നാമം. lyrics
Music & Vocal : Sayyid Thwaha Thangal Pukkottur
Dop : Thashreef Edappal
Producer : Suhail Basheer Saqafi
Direction : Hamdhan El Kandy
Cutz : Mufazzil Panakkad
Design : Rashid Muhammed
Audio Recording : Macbro Kondotty
Mastering : Misjad Sabu
Title Design : Fazil Mukhthar
അഖില ചരാചര പരിപാലകനാം
അഹദായവനുണ്ടൊരു നാമം...!الله
എഴുതും കൂടെ യൊരേയൊരുനാമം..!
ഏതാണാ പ്രിയ സഹനാമം....?
എന്നമ്പിയ രാജ മധുരസുധം. !! محمدﷺ
അർശിന്
മീതെ ആദിയിലന്ന്
ആദം പിതാവ് കണ്ട പദം محمدﷺ
അവിടം നിറയും മാലാഖകളുടെ
അയ്നിന്നിടയിലെ വെൺകിരണം....!! محمدﷺ
ഹൂർ നിസാഇൻ ഹൃദയാന്തരമിൽ
നൂറ് പൊഴിക്കും തിരുനാമം..! محمدﷺ
നാലുകിതാബിലുമെഴുതപ്പെട്ടൊരു
നാമമിതേറ്റം മഹനീയം..!!محمدﷺ
അർശ് വഹിക്കും കാവൽ പടയുടെ തിലകച്ചാർത്താണീ നാമം!!..محمدﷺ
സ്വർഗാഡംബര മുത്തുക്കുട യിൽ മിന്നിത്തെളിയും പൊന്നോളം..! محمدﷺ
ഏഴാകാശക്കൊട്ടാരങ്ങളിലന്തപുരത്തിനലങ്കാരം..!محمدﷺ
അവിടമിലൊഴുകും അൻഹാറുകളുടെ
അഴകല യായ് മീമടയാളം..! محمدﷺ
സ്വർഗകവാടംസുരഭിതമാക്കും
സുന്ദരലിപിയാണീ നാമം ..!محمدﷺ
സിദ്റാ മുൻതഹ ശജറത്തിന്റെ ഇലയിൽ കൊത്തിയ ശുഭനാമം..!محمدﷺ
പറുദീസ കളിലെ ത്വൂബച്ചെടിയുടെ നറുമണമാണീ പൊന് നാമം..!محمدﷺ
ലൗഹിൽ ഖലമിൻ കമലദളം..!محمد
ഹൗളിൻ കൂബിലെ ചിത്രലയം .!!!محمدﷺ
ഇല്ലീൻ തോട്ടക്കൂടാരങ്ങൾക്ക്
ഇരുവശമുണ്ടീ രാജപദം..!محمدﷺ
ഇസ്റാരാവിൽ മുത്ത് ഹബീബിന്
ഇസ്സത്തേറ്റിയ സുവിശേഷം..!!!
രാജ സുലയ്മാൻ നബിയുടെ കയ്യിലെ മോതിരമാണേ ഈ നാമം....
ഖലീൽ ഇബ്രാഹിം കയ്പ്പട തന്നിൽ
കനക പിയൂഷം ഈ നാമം
മുൻകർ നകീറിന്റെ നാവിലെ നാമം
അ സ്രാഈലിന്റെ ധവള പ്രകാശം...
നൂഹർ നബിയുടെ നൗക നയിക്കും തുഴയുടെ അഴകാ ണീ നാമം...
സ്വർഗ്ഗ ലിബാസിനു പൂർണത യേകും സ്വർണ മയൂരം ഈ നാമം....
ഹൂർ നിസാഇന്ന്
അഴകൊളി യേറ്റും
ഹർഷ പ്രകാശം ഈ നാമം...!
തിരു ഹൗളിങ്കൽ നൂറു നിറയ്ക്കും
ദീപാവലി യാണീ നാമം
സ്വർഗീയ രാവുകളാ നന്ദിക്കും
സ്വര രാഗത്തിലു മാ ഗീതം...!!
അർഹതയില്ലാ അമ്പിയരാജരെ
പേരൊഴുതാനൊരു പാപീ ഞാൻ...
പാപാധിക്യം കൊണ്ടു തപിക്കും
പാമരനായൊരു ദോഷീഞാൻ..
മഹ്ശറ നാളിലെ രക്ഷകരേ
മഗ്ഫിറതിന്നായ് തേടിടണേ ... മധുരമനോഹര നാമത്തിന്റെ
മദ്ഹുകളാൽ തുണ നൽകിടണേ...!!
Comments
Post a Comment