പ്രിയപ്പെട്ട തങ്ങൾ ഉസ്താദ് CODE LETTER 02
CODE LETTER 02: AYISHA K
പേരും പെരുമയും കൊണ്ട് പ്രസിദ്ധമായ പാനൂര് മഖ്ദൂ തങ്ങളെ കുറിച്ച് എഴുതാൻ പറഞ്ഞാൽ വാക്കുകളിലൂടെ വിരാമം കുറിക്കാൻ കഴിയില്ല. അങ്ങ് നൽകിയ അറിവിൻറെ വിത്തുകൾ ജനഹൃദയങ്ങളിൽ എത്രമാത്രം ഉണ്ട് എന്ന് നമുക്ക് എണ്ണി തിട്ടപ്പെടുത്താനും സാധിക്കില്ല. അമ്മയുടെ ഉപ്പയുടെയും ഉമ്മയുടെയും ഏക മകനായ തങ്ങൾ ഇന്നും അല്ലാഹുവിൻറെ പ്രീതിക്കനുസരിച്ച് പ്രവർത്തിക്കാനും അങ്ങയുടെ ഉപ്പ തുടങ്ങിവച്ച എല്ലാ സൽകർമങ്ങളും മുന്നോട്ടു കൊണ്ടുപോകാനും അല്ലാഹുതആല ആ കഴിവുകൾ വിസ്തീർണപ്പെടുത്തി. ആദ്യമായി ഒരു മലയാളി രചിച്ച ആദ്യ ഗ്രന്ഥമാണ് തഫ്സീർ അത് അങ്ങയുടെ ഉപ്പയുടെ ഗ്രന്ഥമാണ്. ഉപ്പയുടെ എല്ലാ കഴിവുകളും ഏക മകനായ സയ്യിദ് മഖ്ദൂം തങ്ങൾക്ക് നൽകി എന്നത് പ്രപഞ്ച സത്യമാണ്. സഹിദ് തങ്ങൾ നൽകിയ അറിവിൻറെ വിത്തുകൾ ജനഹൃദയങ്ങളിൽ എത്രമാത്രം ഉണ്ട് എന്ന് നമുക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇരുലോകത്തിനും വെളിച്ചമായി മാറുന്ന അങ്ങയുടെ സ്നേഹ സ്പർശമായ മൊയികൾ ജനഹൃദയങ്ങളിൽ ഊർജ്ജസ്വലരാക്കി മാറ്റപ്പെടുന്നു. ചെറുപ്രായത്തിൽ തന്നെ ഇല്മിൻറെ വെളിച്ചത്തിലേക്ക് ഒഴുകിയെത്തിയ തങ്ങൾ എത്രമാത്രം ശിരസ്സും മനസ്സും നാടിനു വേണ്ടി അർപ്പിച്ചു അത്രമാത്രം ബഹുമാനമുള്ള കാര്യമാണ്. പാനൂർ ദേശത്ത് തങ്ങൾ പീടിക എന്ന ഗ്രാമം ഇന്നും ഉണർവ് നൽകുന്നത് അങ്ങയാണ് എന്നത് ആർക്കും സംശയ പരമായ കാര്യമല്ല. തങ്ങൾ പീടികയിൽ അറിവിൻറെ ദീപമായി മാറിക്കൊണ്ടിരിക്കുന്ന 1974 സ്ഥാപിതമായ ജാമിയ സഹ്റ ഇന്നും മതഭൗതിക വിദ്യാഭ്യാസം ഒരുപോലെ കോർത്തിണക്കി കൊണ്ട് മുന്നോട്ടു നയിക്കുന്നു അങ്ങയുടെ അളവുറ്റ കഴിവുകൾ ആണ് എന്നത് യാതൊരു സംശയവുമില്ലാതെ പറയാൻ സാധിക്കും. സഹ്റ മാത്രമല്ല ഒട്ടനവധി സ്ഥാപനങ്ങൾ ഇന്നും വളർന്ന പന്തലിച്ചു നിൽക്കുന്നത് അങ്ങയുടെ കഴിവുകളും കൂടെ അങ്ങയുടെ മനസ്സിന് ഇണങ്ങിയ സന്മനസ്സുള്ള സൻമനസ്സുള്ള ജനതകളും.
സ്വന്തം കാര്യത്തിന് മാത്രം പ്രാധാന്യം കൊടുക്കാതെ അങ്ങ് എല്ലാം ദേശത്തിന് അർപ്പിച്ചു. കാരുണ്യ പ്രവർത്തനങ്ങളിൽ അങ്ങയുടെ മികവ് ഏറെ വലുതാണ്. ജാതി മത ഭേദമന്യേ ഒരുപാട് സംഭാവനകളും അതിനോടൊപ്പം ആശ്വാസ വർത്തമാനങ്ങളും ഓരോ ആളുകൾക്കു കൂരിരുൾ വെളിച്ചമേകുന്നു.
അങ്ങയുടെ നാവ് പൊന്നാണ് എന്ന് പറയും എന്നാൽ ഒരു വസ്തുവിനോടും ഉപമിക്കാനോ താരതമ്യപ്പെടുത്താനോ സാധിക്കാൻ കഴിയില്ല അത്രയും വലുതാണെന്ന് അനുഭവസ്ഥർ വ്യക്തമാക്കി. മുത്ത് റസൂലിൻറെ രക്തമാണ് എല്ലാ തങ്ങന്മാരിലും ഒഴുകുന്നത് ആ ഒഴുക്കിൽപ്പെടുന്ന ഒരാളാണ് സഹിദ് മഖ്ദൂം തങ്ങൾ. തങ്ങളോട് ബഹുമാനവും ഇഷ്ടവും ഒരുപോലെ കാത്തു സൂക്ഷിക്കുന്നവരാണ് നമ്മൾ ആർക്കും തങ്ങളോട് സംസാരിക്കുമ്പോൾ തലയുയർത്തി സംസാരിക്കാൻ കഴിയില്ല നല്ല തമാശകളും പറയുമെങ്കിലും എങ്ങോ ദൂരെ നിന്ന് കാണുമ്പോൾ തന്നെ മനസ്സിന് ഭയവും ബഹുമാനവും ആണ്. ആളുകളുടെ മുഖം നോക്കി സ്വഭാവം എങ്ങനെ എന്ന് വായിക്കാൻ തങ്ങൾക്ക് പറ്റുമെന്ന് രണ്ടു വർഷത്തെ അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. രണ്ടു വർഷത്തെ പരിചയം മാത്രമാണ് സഹറ യോട് ഉള്ളുവെങ്കിലും ചെറുപ്പം മുതലേ തങ്ങൾ എത്രമാത്രം അളവുറ്റ കൈവുകൾ ഉള്ള ആളാണെന്ന് എനിക്ക് കേട്ടറിവിനേക്കാളും അനുഭവങ്ങളിൽ നിന്ന് തെളിയിച്ചിട്ടുണ്ട്. ഓരോ മനോ വിഷമങ്ങളിൽ അങ്ങയെ ചെന്ന് കണ്ടാൽ അങ്ങയുടെ മൊഴികളിൽ ആശ്വാസത്തിന്റെ വിത്തുകൾ വിതറും എന്നും പലരും ഇന്ന് മൊയ്യുന്നുണ്ട്. തങ്ങൾ പാനൂർ ദേശത്ത് മാത്രമല്ല ലോകത്തിൻറെ നാനാ കോണുകളിലും വിജ്ഞാനത്തിന്റെ വിത്തുകൾ പാകപ്പെടുത്തിയിട്ടുണ്ട്. അങ്ങയെ കണ്ടവർ അങ്ങയോട് ആദരവ് കൂടിയിട്ടേ ഉണ്ടാവും മത സാംസ്കാരിക രംഗത്ത് എത്രമാത്രം പരിമളപ്പെടുത്തുകയും വിജ്ഞാനത്തിന്റെ പ്രകാശമായി കത്തിജ്വലിക്കുന്ന പാനൂര് മദദും തങ്ങൾ നാടിനും നാട്ടുകാർക്കും വേണ്ടപ്പെട്ടവർക്കും ജാതിമതഭേദമന്യേ എല്ലാവർക്കും അഭിമാനമാണ്.
തെറ്റിനെതിരെ വിരൽചൂടാനും അതിനെതിരെ പ്രവർത്തിക്കാനും തങ്ങൾക്ക് ഇതുവരെ ഒരു ധൈര്യക്കുറവും കണ്ടിട്ടില്ല. ആധുനിക സമൂഹത്തിൽ വർഗീയതകളും കൊലപാതക രാഷ്ട്രീയങ്ങളും കെട്ടിപ്പുണരുമ്പോൾ സമൂഹത്തിന് സ്തംഭനാവസ്ഥ സൃഷ്ടിക്കപ്പെടുമ്പോഴും സമാധാനപരമായ നടപടിയെടുക്കാൻ അങ്ങേക്ക് സാധിക്കുന്നു. അങ്ങയുടെ ഉപ്പ തുടങ്ങിവെച്ച എല്ലാ കാര്യങ്ങളും മത ഭൗതിക രംഗത്ത് വളരെ ഭംഗിയായി മുന്നോട്ടു കൊണ്ടു പോകാൻ അല്ലാഹുവിൻറെ പ്രീതിക്കനുസരിച്ച് പ്രവർത്തിക്കാനും സഹിദ് തങ്ങൾക്ക് സാധിക്കുന്നു പാവപ്പെട്ട. പാവപ്പെട്ട കുട്ടികൾക്ക് സ്വന്തം സ്ഥാപനത്തിൽ പഠിക്കാൻ ഒരു സാമ്പത്തിക ഇടപാടുമില്ലാതെ പഠിപ്പിച്ചു കൊടുക്കാനും അങ്ങയെ പോലുള്ള കരുണയുള്ള ജനത്തിന് മാത്രമേ കഴിയുകയുള്ളൂ.
അതുപോലെ അങ്ങയുടെ കഴിവുകൾ വിനയത്തിന്റെ പ്രതീകമായി തലമുറകളായി കൈമാറ്റം ചെയ്യപ്പെടാനും നിരവധി മത ഭൗതിക സ്ഥാപനങ്ങൾ വളർത്തിയെടുക്കാനും ചിന്തിച്ചതിലേറെ ചിന്തിക്കാനും അറിഞ്ഞതിലേറെ അറിയാനും അല്ലാഹു ആഫിയത്തും ആരോഗ്യവും നിലനിർത്തി തരട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.
Comments
Post a Comment